തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്. മണിക്കൂറിൽ 117 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ 300-ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും മേൽക്കൂരകൾ പറന്നുപോകുകയും ചെയ്തു.
ചുഴലിക്കാറ്റിൽ, വീട് തകർന്നുവീണ് പരിക്കേറ്റ ഗർഭിണി ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടസ്ഥലത്ത് 120-ലധികം അടിയന്തര രക്ഷാപ്രവർത്തകരെ വിന്യസിച്ചതായി അധികൃതർ . ചുഴലിക്കാറ്റിൽ വൻമരങ്ങൾ കടപുഴകുകയും വാഹനങ്ങൾ തകരുകയും കെട്ടിടങ്ങൾ നിലംപൊത്തുകയും ചെയ്തതായാണ് റിപ്പോർട്ടുകളുള്ളത്. മോശം കാലാവസ്ഥ കാരണം ബോർഡോ, മാർസെയിൽ, നീസ്, ടൂളൂസ്, പാരീസ് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ വൈകിയതായും കുറച്ച്താ സർവീസുകൾ റദ്ദാക്കിയതായും ഗതാഗത മന്ത്രി .
"
https://www.facebook.com/Malayalivartha























