ചോരക്കുഞ്ഞിനെ ബാത്ത്‌റൂമിലിട്ട് അമ്മ ഫ്‌ളഷ് ചെയ്യാന്‍ ശ്രമിച്ചു

പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ വഴില്‍ ഉപേക്ഷിച്ച് കടന്നുകളയുന്നത് ഇന്നത്തെ കാലഘട്ടത്തില്‍ ഒരു സാധാരണ സംഭവമാണ്. എന്നാല്‍ ലണ്ടനില്‍ ചോരക്കുഞ്ഞിനെ അമ്മ ബാത്ത്‌റൂമില്‍ ഫ്‌ളഷ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിനുശേഷം കുഞ്ഞിനെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ലോവ നഗരത്തിലെ ജോണ്‍ കൊളോട്ടിയന്‍ പവലിയനില്‍ പ്രവര്‍ത്തിക്കുന്ന യുണിവേഴ്‌സിറ്റി ഓഫ് ലോവ ആശുപത്രിയിലെ ബാത്ത്‌റൂമില്‍ പ്രസവിച്ച ആഷ്‌ലി ഹൗട്ടസെന്റാഡര്‍ എന്ന യുവതിയാണ് കുറ്റക്കാരി.
ഞായറാഴ്ചയാണ് സംഭവം നടന്നത്. ഏറെ കഴിയും മുമ്ബ് തന്നെ ആശുപത്രിയില്‍ ഒരു ജീവനക്കാരി കുഞ്ഞിനെ ജീവനോടെ കണ്ടെത്തി. മരിച്ചെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. പ്രസവിച്ചതിന് പിന്നാലെ കരയാതെ വന്നപ്പോള്‍ കുഞ്ഞ് മരിച്ചെന്ന് കരുതിയെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി.
ബാത്ത്‌റൂമിലേക്ക് കയറുന്നത് വരെ താന്‍ പ്രസവിക്കാന്‍ പോകുകയാണെന്ന് കരുതിയിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. പ്രസവിച്ചതിന് തൊട്ടു പിന്നാലെ തന്നെ കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞെങ്കിലും കുഞ്ഞ് ആണാണോ പെണ്ണാണോ എന്നോ ജീവിച്ചിരിപ്പുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചു.
ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് 2014 ല്‍ ആദ്യം പ്രസവിച്ച പെണ്‍കുഞ്ഞിന്റെ പിതൃത്വവുമായി ബന്ധപ്പെട്ട് 2015 ല്‍ ഹൗട്‌സെന്റാഡര്‍ സമര്‍പ്പിച്ച പരാതിയുടെ ഒരു ഓര്‍ഡര്‍ ഓണ്‍ലൈന്‍ കോര്‍ട്ടിന്റെ റെക്കോര്‍ഡ്‌സിലുണ്ട്. 2014 നവംബര്‍ മുതല്‍ ഇവരുടെ ഫേസ്ബുക്കില്‍ ചികിത്സയില്‍ കഴിയുന്ന ഒരു കുഞ്ഞുമായി നില്‍ക്കുന്നതിന്റെ അനേകം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha