ഇറാനെതിരേ പുതിയ ഉപരോധം വേണ്ടെന്ന് ഒബാമ

ഇറാനെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇറാന്റെ ആണവ പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കാണുന്നതിനുള്ള ശ്രമം നടക്കുന്ന സാഹചര്യത്തില്‍ പുതിയ ഉപരോധത്തിന്റെ ആവശ്യമില്ലെന്ന് വൈറ്റ്‌ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഒബാമ ചൂണ്ടിക്കാട്ടി.
നിലവിലുള്ള ഉപരോധം കൊണ്ടുതന്നെ അവരെ ചര്‍ച്ചാ മേശയിലേക്കു കൊണ്ടുവരാന്‍ സാധിച്ചു. ആണവപദ്ധതി പരിമിതപ്പെടുത്താമെന്ന വാഗ്‌ദാനം ഇറാന്‍ ലംഘിച്ചാല്‍ ഉപരോധം എപ്പോള്‍ വേണമെങ്കിലും ശക്തമാക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























