ഭാര്യയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുകൊന്നു. പാലക്കാട് കൊടുവായൂരില്‍ എത്തനൂര്‍ തെക്കേ വീട്ടില്‍ അനുപ്രിയയാണ് (31) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മണികണ്ഠനെ പുതുനഗരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് 3.30ഓടെ പലക്കാട് കൊടുവായൂരിലാണ് നാടിനെ നടുക്കിയ സംഭവം. പിട്ടുപീടികയിലെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇവര്‍.
ഇരുവരും തമ്മില്‍ നിരന്തരം കുടുംബവഴക്കുകള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന്റെ തുടര്‍ച്ചയായി ഉണ്ടായ തര്‍ക്കത്തിനിടയിലാണ് മണികണ്ഠന്‍ അനുപ്രിയയുടെ കഴുത്ത് ഞെരിച്ചത്. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം മണികണ്ഠന്‍ നേരിട്ട് പൊലീസ് സ്‌റ്റേഷനില്‍ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്‌റ്റേഷനില്‍ നിന്ന് പൊലീസെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം അനുപ്രിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അനാമിക, ആത്മിക എന്നിവരാണ് മക്കള്‍. സംഭവത്തില്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
https://www.facebook.com/Malayalivartha


























