ഷാപ്പിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ചെറായിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍ കേസ്. 16 വയസ്സുള്ള രണ്ടു പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയുമാണ് ഷാപ്പിലെത്തി കള്ള് കുടിച്ചത്. സംഭവത്തില്‍ പറവൂര്‍ചെറായി റോഡിലെ ചേരായിപാടത്തിന് സമീപമുള്ള കള്ളുഷാപ്പിലെ ലൈസന്‍സിക്കും ജീവനക്കാരനുമെതിരെയാണു വടക്കന്‍ പറവൂര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഷാപ്പില്‍ നിന്നും ഇറങ്ങിയ കുട്ടികള്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഒരു പെണ്‍കുട്ടി ഛര്‍ദിച്ചു. ഇതോടെ മുനമ്പം ഭാഗത്ത് ബസിറങ്ങിയ പെണ്‍കുട്ടി റോഡരികില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ബസ് ജീവനക്കാരും പ്രദേശവാസികളും ഇടപെട്ടതിനെ തുടര്‍ന്ന് മുനമ്പം പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലാക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു.
അമിതമായി കള്ള് ഉള്ളില്‍ ചെന്നതാണ് ശാരീരികാസ്വസ്ഥതയ്ക്ക് കാരണമായതെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. ബന്ധുക്കളുടെ പരാതിയില്‍ പറവൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാര്യം ഷാപ്പ് ഉടമയ്ക്കും ജീവനക്കാരനും അറിയാമായിരുന്നോ എന്ന് വ്യക്തമല്ലെന്നും ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ചികിത്സയെ തുടര്‍ന്ന് കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടു.
https://www.facebook.com/Malayalivartha

























