സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി. 900 മെഗാവാട്ടിന്റെ കുറവ് പ്രതീക്ഷിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദീര്‍ഘകാല കരാറിന്റെ ഭാഗമായി ലഭിക്കേണ്ട 380 മെഗാവാട്ട് ഇന്ന് ലഭിക്കില്ല. മധ്യപ്രദേശില്‍ നിന്നുള്ള സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ടും മുടങ്ങും. പല ജില്ലകളിലും മഴയുണ്ടെങ്കിലും ഉപഭോഗത്തില്‍ കാര്യമായ കുറവില്ല. മഴയും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയും കാരണം ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ല. അതിരൂക്ഷമാണ് സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി.
സര്‍ക്കാര്‍ പലതരത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുന്നുണ്ടെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. ആണവ താപനിലയങ്ങളില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നതിലും അനിശ്ചിതത്വം തുടരുന്നു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ 10 രൂപയ്ക്ക് മുകളില്‍ വൈദ്യുതി ലഭിച്ചാല്‍ വാങ്ങുന്നതിന് തടസ്സമില്ലെന്ന കാര്യം റെഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബിയെ അറിയിച്ചിട്ടുണ്ട്. രണ്ടുദിവസത്തെ ആശ്വാസത്തിന് പിന്നാലെ ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായി. പലയിടങ്ങളിലും മൂന്നുതവണ വൈദ്യുതി തടസ്സപ്പെട്ടു. 97.95 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇന്നലത്തെ വൈദ്യുതി ഉപയോഗം. 4785 മെഗാവാട്ട് വൈദ്യുതി പീക്ക് ടൈമില്‍ വേണ്ടിവന്നു. ഇന്ന് 900 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു.
https://www.facebook.com/Malayalivartha


























