ഇറാന് എംബസിയ്ക്കു സമീപമുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 23 പേര്‍ മരിച്ചു

ബെയ്‌റൂട്ടില്‍ ഇറാന്‍ എംബസിയ്ക്കു സമീപമുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 23 പേര്‍ മരിച്ചു. മരിച്ചവരില്‍ ഇറാന്‍ നയതന്ത്ര പ്രതിനിധിയും ഉള്‍പ്പെടും. എംബസിയ്ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഹിസ്ബുല്ല ശക്തി കേന്ദ്രമായ ജനായിലാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്.
ബാഷര്‍ അല്‍ അസദ് ഭരണ കൂടത്തെ പിന്തുണയ്ക്കുന്ന ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളില്‍ കഴിഞ്ഞ മാസങ്ങളില്‍ ആക്രമണം ശക്തമായിരുന്നു. വിമതര്‍ക്കെതിരെ പോരാടാന്‍ സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തെ ഹിസ്ബുല്ല സഹായിച്ച് വരുകയാണ്. സിറിയന്‍ ആഭ്യന്തര യുദ്ധവുമായി ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിന് ബന്ധമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
https://www.facebook.com/Malayalivartha


























