കറാച്ചി സ്‌ഫോടനത്തിനു പിന്നില്‍ പാക് താലിബാന്‍

കറാച്ചിയില്‍ എട്ടുപേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്വം തീവ്രവാദസംഘടനയായ പാക് താലിബാന്‍ ഏറ്റെടുത്തു. വ്യാഴാഴ്‌ച ഹാംഗു ജില്ലയില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ 15 പേര്‍ മരിച്ചതിനു പ്രതികാരമായാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് തെഹ്‌രികെ-ഇ-താലിബാന്‍ വക്താവ് ഷാഹിദുള്ള ഷാഹിദ് അറിയിച്ചു. ഡ്രോണ്‍ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ രാജ്യത്തിന്റെ പല ഭാഗത്തും ഇതുപോലെ സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്നും ഷാഹിദുള്ള മുന്നറിയിപ്പ് നല്‌കി. ഫെഡറല്‍ ബി മേഖലയിലെ ആഞ്ചോളിയിലാണ് സ്‌ഫോടനപരമ്പരയുണ്ടായത്. ഏകദേശം നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























