തീവ്രവാദ ആക്രമണങ്ങളില്‍ ഇറാഖില്‍ 46 മരണം

തീവ്രവാദ ആക്രമണങ്ങളില്‍ ഇറാഖില്‍ 46 പേര്‍ മരിച്ചു. 71 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാന നഗരമായ ബാഗ്ദാദിന് 25 കിലോമീറ്റര്‍ അകലെ, മരണാനന്തരചടങ്ങിനിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 25 പേര്‍ മരിച്ചു. റമാദിയില്‍ പോലീസ് സ്‌റ്റേഷനിലുണ്ടായ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ നാല് പോലീസുകാര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ക്വിം സിറ്റിയില്‍ റോഡിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സൈനികരും മരിച്ചിട്ടുണ്ട്.
ഇതുകൂടാതെ, അറബ് ജുബൂര്‍ പ്രദേശത്തുനിന്ന് എട്ടും ഷുലയില്‍നിന്ന് അഞ്ചും മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. എന്നാല്‍ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha


























