സ്‌കോട്ട്‌ലാന്റില്‍ ഹെലികോപ്‌റ്റര്‍ തകര്‍ന്നു വീണ് 6 മരണം

സ്‌കോട്ട്‌ലാന്റില്‍ ഹെലികോപ്‌റ്റര്‍ പബ്ബിനു മുകളില്‍ വീണ് ആറു പേര്‍ മരിച്ചു. പോലീസ് ഹെലികോപ്‌റ്ററാണ് നിയന്ത്രണം വിട്ട് പബ്ബിനു മുകളല്‍ വീണത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
അവശിഷ്ടങ്ങള്‍ക്കിടയില്‍ അനേകം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. തകരുന്ന സമയത്ത് ഹെലികോപ്റ്ററിനുള്ളില്‍ മൂന്നില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നതായി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപകടം നടക്കുമ്പോള്‍ പബ്ബില്‍ 120 പേര്‍ ഉണ്ടായിരുന്നു. മുകളില്‍നിന്ന് കല്ലുവീഴുന്നതുപോലെയാണ് ഹെലികോപ്ടര്‍ താഴെയെത്തിയതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























