ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം നല്‍കുന്നതിനെതിരെ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്

താഷ്‌കെന്റില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ (എസ്‌സിഒ) ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം നല്‍കുന്നതിനെതിരെ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. അമേരിക്കയും മെക്‌സിക്കേയും ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയെങ്കിലും മറ്റ് രാജ്യങ്ങള്‍ എതിര്‍ത്തു. പ്ലീനറി സമ്മേളനത്തില്‍ ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം നല്‍കുന്നതിനെ ബ്രസീല്‍, ഓസ്ട്രിയ, അയര്‍ലാന്റ്, ന്യൂസിലാന്റ്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ശക്തമായി എതിര്‍പ്പുമായി രംഗത്തെത്തി.
ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്തതാണ് ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന് മറ്റ് രാഷ്ട്രങ്ങള്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നതിനുള്ള പ്രധാന കാരണം. നേരത്തെ പാകിസ്ഥാനം ചൈനയുമായിരുന്നു ഇന്ത്യയുടെ അംഗത്വത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്നത്. എന്നാല്‍ പാകിസ്ഥാന്റെ അംഗത്വം സമ്മേളനത്തില്‍ ചര്‍ച്ചയായില്ല.
നേരത്തെ ഇന്ത്യയുടെ അംഗത്വത്തെ ശക്തിയായി എതിര്‍ത്ത ചൈനയോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് സഹകരണം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ആവശ്യത്തെ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങ് മറുപടി നല്‍കിയത്. എന്നാല്‍ മോദിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് നിരവധി രാജ്യങ്ങളാണ് ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തെ എതിര്‍ത്ത് രംഗത്തെത്തിയത്. പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി എന്‍എസ്ജി അംഗത്വത്തിന് പിന്തുണ നേടി മോദി നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
എതിര്‍പ്പ് രൂക്ഷമാകുകയും പ്ലീനറി സമ്മേളനത്തില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാതിരിക്കുകയും ചെയ്താല്‍ അത് മോദിയുടെ വിദേശ നയതന്ത്രത്തിനേല്‍ക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാകും. എന്‍എസ്ജി അംഗത്വം എന്ന കാരണത്തെ മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിദേശപര്യടനങ്ങള്‍ ചാര്‍ട്ട് ചെയ്ത് നടപ്പാക്കിയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























