വടക്കന്‍ തുര്‍ക്കിയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു ഏഴ് പേര്‍ മരിച്ചു

വടക്കന്‍ തുര്‍ക്കിയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനടക്കം ഏഴ് പേര്‍ മരിച്ചു. 15 യാത്രക്കാരുമായി സഞ്ചരിച്ച ഹെലികോപ്റ്റര്‍ മോശം കാലവസ്ഥയെ തുടര്‍ന്നു തകര്‍ന്നു വീഴുകയായിരുന്നുവെന്നാണു വിവരങ്ങള്‍.
അപകടത്തില്‍ എട്ട് പേര്‍ക്കു പരിക്കേറ്റു. ബ്രിഗേഡിയര്‍ ജനറല്‍, കേണല്‍, മേജര്‍ തുടങ്ങി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുടുംബത്തോടൊപ്പം റംസാന്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോയ സൈനികരാണു അപകടത്തില്‍പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























