ഇന്ത്യന്‍ വംശജന്‍ ബോബി ജിണ്ടാല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ഇന്ത്യന്‍ വംശജനായ ബോബി ജിണ്ടാല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ജിണ്ടാല്‍, നിലവില്‍ ലൂസിയാന സംസ്ഥാന ഗവര്‍ണറാണ്. ഒരു സ്വകാര്യ അമേരിക്കന്‍ ടി. വി.ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലൂസിയാനയില്‍ നിന്നുള്ള സെനറ്റര്‍ ഡേവിഡ് വിറ്ററാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു അമേരിക്കന്‍ സംസ്ഥാനത്തെ നയിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനെന്ന ബഹുമതിയും ജിണ്ടാലിനുണ്ട്. 2015 ല്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്ന ബോബി ജിണ്ടാല്‍ രണ്ടാംതവണയും ലൂസിയാന ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ജനുവരിയോടെ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അതിനുള്ള ഒരുക്കങ്ങള്‍ ജിണ്ടാല്‍ തുടങ്ങിയെന്നും അറിയിച്ച ഡേവിഡ് പീറ്റര്‍, ബോബിയുടെ നേതൃപാടവത്തെ ബഹുമാനിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























