യാസര്‍ അറഫാത്തിന് വിഷബാധയേറ്റിട്ടില്ല- ഫോറന്‍സിക് റിപ്പോര്‍ട്ട്

പാലസ്‌തീന്‍ നേതാവ് യാസര്‍ അറഫാത്തിന്റേത് സ്വാഭാവിക മരണം തന്നെയായിരുന്നെന്ന് റഷ്യന്‍ ഫോറന്‍സിക് റിപ്പോര്‍ട്ട്. അറഫാത്തിന്റെ ശരീരത്തില്‍ പൊളോണിയത്തിന്റെ അംശം കണ്ടെത്തിയതായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫോറന്‍സിക് വിദഗ്‌ദ്ധര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തല്‍ വന്‍ വിവാദമായി മാറി. സ്വാഭാവിക മരണം തന്നെയാണെന്ന ഫ്രഞ്ച് ഡോക്‌ടര്‍മാരുടെ നിഗമനം തന്നെയാണ് ഇപ്പോള്‍ റഷ്യന്‍ സംഘത്തിന്റേയും . അറഫാത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് പാലസ്‌തീന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























