ഈജിപ്‌തില്‍ ഏറ്റുമുട്ടലില്‍ 5 മരണം

ഈജിപ്‌തില്‍ മുസ്ലീം ബ്രദര്‍ഹുഡ് അനുകൂലികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 5 പേര്‍ മരിച്ചു. 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. കെയ്‌റോ ഉള്‍പ്പടെ ഈജിപ്‌തിലെ നാലു നഗരങ്ങളിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
ഈജിപ്‌തിന്റെ ചരിത്രത്തിലെ ആദ്യത്തെ ജനകീയ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതിനെ തുടര്‍ന്ന് നടക്കുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് ഏറ്റുമുട്ടലുണ്ടായത്. 265 മുസ്ലീം ബ്രദര്‍ഹുഡ് അനുകൂലികളെയാണ് സുരക്ഷാസേന കലാപത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്‌തിട്ടുള്ളത്.
https://www.facebook.com/Malayalivartha
























