ദേവയാനിക്കെതിരായ കേസ് പിന്‍വലിക്കില്ലെന്ന് അമേരിക്ക

ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെക്കതിരായ കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് അമേരിക്ക. ദേവയാനിക്കെതിരായ നടപടിയില്‍ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും പ്രോസ്‌ക്യൂഷന്‍ നടപടികള്‍ തുടരുമെന്നും അമേരിക്കന്‍ അധികതൃതര്‍ അറിയിച്ചു. കുറ്റപത്രം സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 13 ആണ്. ഇതിനുമുമ്പ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ്.
ദേവയാനിക്ക് ഐക്യരാഷ്‌ട്ര സഭയുടെ നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ കോടതിയില്‍ വിചാരണ ചെയ്യാന്‍ നിയമമില്ലെന്ന് ഇന്ത്യ വാദിച്ചിരുന്നു. അതിനാല്‍ കേസ് തല്‍ക്കാലം മാറ്റിവയ്‌ക്കുകയാണെന്നും കേസ് പൂര്‍ണമായും പിന്‍വലിക്കില്ലെന്നുമാണ് അമേരിക്കന്‍ ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.
പൂര്‍ണ നയതന്ത്രപരിരക്ഷ ലഭിക്കാന്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ നിന്നും ദേവയാനിയെ ഐക്യരാഷ്‌ട്ര സഭയുടെ കാര്യാലയത്തിലേക്കു മാറ്റിയിരുന്നു. എന്നാല്‍ ദേവയാനി ഇന്ത്യയിലേക്ക് പോയി തിരികെയെത്തിയാല്‍ അറസ്റ്റുചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് അമേരിക്ക പറയുന്നു.
https://www.facebook.com/Malayalivartha
























