ജര്‍മനിയില്‍ അഭയാര്‍ഥിത്വം നിഷേധിക്കപ്പെട്ട് അഞ്ചര ലക്ഷം പേര്‍

അഭയാര്‍ഥിത്വം നിഷേധിക്കപ്പെട്ട അഞ്ചര ലക്ഷത്തോളം പേര്‍ ഇപ്പോഴും ജര്‍മനിയില്‍ കഴിയുന്നു എന്നു റിപ്പോര്‍ട്ട്. ഇവരില്‍ മുക്കാല്‍പ്പങ്ക് ആളുകളും ആറു വര്‍ഷത്തിലധികമായി രാജ്യത്തുണ്ടെന്നാണു കണക്ക്. ഇടതുപക്ഷ പാര്‍ട്ടി നടത്തിയ പാര്‍ലമെന്ററി എന്‍ക്വയറിയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
ജൂണ്‍ അവസാനം വരെയുള്ള കണക്കനുസരിച്ച്, അഭയാര്‍ഥിത്വ അപേക്ഷ നിരസിക്കപ്പെട്ട 549,209 പേരാണ് രാജ്യത്തുള്ളത്. ഇവരില്‍ ഏറ്റവും കൂടുതലാളുകള്‍ തുര്‍ക്കിയില്‍നിന്നാണ്, 77600 പേര്‍. കൊസോവോ, സെര്‍ബിയ എന്നീ രാജ്യക്കാരാണ് തൊട്ടു പിന്നില്‍.
https://www.facebook.com/Malayalivartha


























