വിഖ്യാത കനേഡിയന്‍ സംഗീതജ്ഞനും ഗാനരചയിതാവുമായ ലിയനാര്‍ഡ് കോഹെന്‍ അന്തരിച്ചു

വിഖ്യാത കനേഡിയന്‍ സംഗീതജ്ഞനും ഗാനരചയിതാവുമായ ലിയനാര്‍ഡ് കോഹെന്‍ (82) അന്തരിച്ചു. ലൊസാഞ്ചലസിലായിരുന്നു കോഹന്റെ അന്ത്യം. നാലുപതിറ്റാണ്ടുകളുടെ രാഷ്ട്രീയ സാമൂഹികാവസ്ഥകളെ അപൂര്‍വ പ്രതിഭാസിദ്ധികൊണ്ടു സംഗീതത്തിലും സാഹിത്യത്തിലും ആവിഷ്‌കരിച്ച ഇതിഹാസമാനമുള്ള കലാകാരനായിരുന്നു കോഹന്‍. അറുപതുകളുടെ അവസാനപാദം മുതല്‍ നാലുപതിറ്റാണ്ടുകാലം ഒരേ ജനപ്രീതിയോടെ നിലനിന്നു അദ്ദേഹം. ഗിറ്റാറിസ്റ്റായി സംഗീതരംഗത്തേക്കെത്തിയ കോഹെന്‍ ഗ്രാമീണ സംഗീതശാഖയിലൂടെയാണ് വ്യക്തിമുദ്ര പതിപ്പിച്ചത്.
ഗായകനായിരിക്കെത്തന്നെ സ്പാനിഷ് എഴുത്തുകാരനായ ഫ്രഡറികോ ഗ്രോഷ്യയുടെ സ്വാധീനത്തില്‍ കാവ്യരംഗത്തേക്കും അദ്ദേഹമെത്തി. 45 വര്‍ഷത്തെ കലാജീവിതത്തിനിടയില്‍ രണ്ടായിരത്തിലേറെ ഗാനങ്ങളാണ് അദ്ദേഹം സംഗീതലോകത്തിനു നല്‍കിയത്. സൂസൈയ്ന്‍, ഐ ആം യുവര്‍ മാന്‍ എന്നിവയാണു വിഖ്യാത ആല്‍ബങ്ങള്‍. കഴിഞ്ഞമാസം പുറത്തിറങ്ങിയ 'യു വാണ്ട് ഇറ്റ് ഡാര്‍ക്കര്‍' ആണ് അവസാന ആല്‍ബം. ഫ്‌ലവേഴ്‌സ് ഓഫ് ഹിറ്റ്‌ലര്‍, ഫേവറിറ്റ് ഗെയിം, ബ്യൂട്ടിഫുള്‍ ലൂസേഴ്‌സ് തുടങ്ങിയ സാഹിത്യ കൃതികളും കോഹന്‍ എഴുതി. സംസ്‌കാരം ലൊസാഞ്ചലസില്‍ പിന്നീട് നടക്കും.
https://www.facebook.com/Malayalivartha


























