അമേരിക്കന്‍ നടന്‍ റോബേര്‍ട്ട് വോണ്‍ അന്തരിച്ചു

മാന്‍ ഫ്രം അങ്കിള്‍ ടെലിവിഷന്‍ പരമ്പരയിലെ സീക്രട്ട് ഏജന്റ് നെപ്പോളിയന്‍ സോളോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമേരിക്കന്‍ നടന്‍ റോബേര്‍ട്ട് വോണ്‍(83) അന്തരിച്ചു. ന്യൂയോര്‍ക്കിലെ വസതിയിലായിരുന്നു അന്ത്യം. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു വോണ്‍.
നിരവധി ഹോളിവുഡ് സിനിമകളിലും ടിവി പരമ്പരകളിലും വേഷമിട്ടിരുന്നുവെങ്കിലും നെപ്പോളിയന്‍ സോളോ എന്ന കഥാപാത്രമാണ് വോണിനെ ലോകപ്രശസ്തനാക്കിയത്. 1960ല്‍ പുറത്തിറങ്ങിയ ദി മാഗ്‌നിഫിഷ്യന്റ് സെവന്‍, സൂപ്പര്‍മാന്‍ 3, ദി ബ്രിഡ്ജ് അറ്റ് റെമഗെമന്‍ തുടങ്ങിയ സിനിമകളിലേയും ടിവി പരമ്പരകളായ ഹസ്റ്റില്‍, കൊറോനേഷന്‍ സ്ട്രീറ്റ് എന്നിവയിലെ വേഷങ്ങളും പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയവയാണ്.
https://www.facebook.com/Malayalivartha


























