പാക്കിസ്ഥാന്‍ 5000 രൂപ നോട്ട് അസാധുവാക്കില്ല, നോട്ട് റദ്ദാക്കിയാല്‍ വികസനം താളം തെറ്റുമെന്ന് സര്‍ക്കാര്‍

കള്ളപ്പണത്തിന്റെ ഒഴുക്കു തടയാനായി 5000 രൂപ നോട്ട് അസാധുവാക്കണമെന്ന പാര്‍ലമെന്റിന്റെ ഉപരിസഭയുടെ ശുപാര്‍ശ പാക്ക് സര്‍ക്കാര്‍ തള്ളി. 1000, 500 രൂപ നോട്ടുകള്‍ ഇന്ത്യ നിരോധിച്ച പശ്ചാത്തലത്തിലായിരുന്നു പാക്ക് പാര്‍ലമെന്റിന്റെ ശുപാര്‍ശ. ജനങ്ങളില്‍ ഭൂരിപക്ഷവും അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന രാജ്യത്ത്, നോട്ട് റദ്ദാക്കിയാല്‍ വികസനം താളം തെറ്റുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
കറന്‍സിയെ ആശ്രയിക്കുന്ന വ്യാപാര രംഗം തകരുമെന്നു ധനമന്ത്രാലയം അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനിലെ ഏറ്റവും മൂല്യമേറിയ കറന്‍സിയാണ് 5000 രൂപ നോട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അച്ചടിച്ച നോട്ടുകളില്‍ 17 ശതമാനം 5000 രൂപയുടേതായിരുന്നു.
https://www.facebook.com/Malayalivartha
























