തുര്‍ക്കിയില്‍ ജഡ്ജിമാരുടെ കെട്ടിടസമുച്ചയത്തിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം

തുര്‍ക്കിയിലെ സാന്‍ലിയുര്‍ഫ പ്രവിശ്യയിലെ വിരാന്‍സെഹിറിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു കുട്ടി മരിച്ചു. 15 പേര്‍ക്കു പരിക്കേറ്റു. ജഡ്ജിമാരുടെയും പ്രോസിക്യുട്ടര്‍മാരുടെയും കെട്ടിടസമുച്ചയങ്ങള്‍ക്കു സമീപമാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
വിരാന്‍സെഹിറില്‍ കാര്‍ ബോംബ് സ്‌ഫോടനമാണ് ഉണ്ടായതെന്നു ഗവര്‍ണര്‍ ഗണ്‍ഗോര്‍ അസിം ടുനാ പറഞ്ഞു. എന്നാല്‍ പോലീസ് വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം തുര്‍ക്കിയിലെ നഗരങ്ങളില്‍ നിരവധി ആക്രമണങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ മേയില്‍ വിരാന്‍സെഹിലുണ്ടായ വെടിവയ്പ്പില്‍ നാല് പേര്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha























