രേഖകളില്ലാത്ത കുടിയേറ്റക്കാരെ പുറന്തളളാന്‍ ഉത്തരവ്

രാജ്യത്ത് രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാരെ എളുപ്പത്തില്‍ പുറത്താക്കുന്നതിനുളള പുതിയ ഉത്തരവിറക്കി അമേരിക്കന്‍ സര്‍ക്കാര്‍. ഹോംലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് സുരക്ഷാ സെക്രട്ടറി ജോണ്‍ കെലി ഇതുസംബന്ധിച്ച രണ്ട് മെമ്മോകളില്‍ ചൊവ്വാഴ്ച ഒപ്പുവെച്ചു. കുടിയേറ്റക്കാരുടെ പൗരത്വവും മറ്റുകാര്യങ്ങളും പരിശോധിക്കാതത്തെന്നെ അവരെ നാടുകടത്താനുളള അനുവാദം ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഈ പുതിയ നിയമം നല്‍കുന്നു. കുട്ടികളില്ലാത്ത കുടിയേറ്റക്കാരോട് യാതൊരു കനിവും കാണിക്കണ്ടെന്നാണ് ഈ നിയമം പറയുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ പെട്രോളിംങും ശക്തമാക്കുന്നുണ്ട്.
ഒരു കോടിയിലേറെ അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. മുന്‍ഗണന നല്‍കുന്നത് ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ട കുടിയേറ്റക്കാരെ നാടുകടുത്തുന്നതിനാണ്. കുടിയേറ്റ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ ശക്തമായ നടപടികള്‍ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. അതിര്‍ത്തി സംരക്ഷണത്തിന് 50,000 പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതു മുതല്‍ ആരംഭിച്ച കുടിയേറ്റ വിരുദ്ധ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ സൂചനയാണ് പുതിയ നീക്കങ്ങള്‍.
https://www.facebook.com/Malayalivartha























