കരച്ചില്‍ നിര്‍ത്താതിരുന്ന കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന അമ്മ

കുഞ്ഞുങ്ങളെ ജീവനെപ്പോലെ സ്‌നേഹിക്കുന്നവരാണ് മാതാപിതാക്കള്‍, സ്വന്തം ജീവന്‍ പണയം വച്ചായാലും അവര്‍ മക്കള്‍ക്കു വേണ്ടി നിലകൊള്ളും. നിസ്വാര്‍ഥമായി തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്‌നേഹിക്കാന്‍ അമ്മയെയും അച്ഛനെയുംപോലെ ആര്‍ക്കും കഴിയില്ല. നൊന്തു പ്രസവിക്കുന്ന മക്കളെ അത്രത്തോളം ചേര്‍ത്തുപിടിച്ചാണ് ഓരോ അമ്മമാരും വളര്‍ത്തുന്നത്. എന്നാല്‍ ഇന്നു സമൂഹമാധ്യമത്തില്‍ വൈറലാകുന്ന ഒരു വിഡിയോ ക്രൂരയായ ഒരമ്മയുടേതാണ്.
ചൈനയില്‍ നിന്നും പുറത്തു വന്നിരിക്കുന്ന വിഡിയോക്കെതിരെ പ്രതിഷേധങ്ങള്‍ വര്‍ധിക്കുകയാണ്. കരച്ചില്‍ നിര്‍ത്താതിരിക്കുന്ന കുഞ്ഞിനെ കാലുകൊണ്ടു തൊഴിച്ചും എടുത്തെറിഞ്ഞുമൊക്കെയാണ് ആ അമ്മ ദേഷ്യം തീര്‍ക്കുന്നത്. മാനസികരോഗിയെപ്പോലെ പെരുമാറുന്ന സ്ത്രീ 'നീ കരച്ചില്‍ നിര്‍ത്തില്ലാ അല്ലേ' എന്നു പറഞ്ഞാണ് കുഞ്ഞിനെ ഉപദ്രവിക്കുന്നത്. സംഭവത്തില്‍ പൊലീസ് ഇടപെടുകയും ചെയ്തിട്ടുണ്ട്. അന്നേ ദിവസം താന്‍ ഒട്ടേറെ സമ്മര്‍ദ്ദങ്ങളുടെ പുറകെ ആയിരുന്നുവെന്നും അതിനാല്‍ നിയന്ത്രണം വിട്ടുപോയതാണെന്നുമാണ് യുവതി പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞത്.
നിര്‍ഭാഗ്യകരം എന്നു പറയട്ടെ ഇരുപത്തിയേഴുകാരിയായ ആ ക്രൂരയായ മാതാവിനെ വെറും താക്കീതു നല്‍കി പൊലീസ് വിട്ടയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ കേള്‍ക്കുന്നത്. പൊതുമധ്യത്തില്‍ കുഞ്ഞിനെ ഇത്രത്തോളം അപായപ്പെടുത്താന്‍ ധൈര്യം കാണിച്ച ആ സ്ത്രീ വീട്ടിനുള്ളില്‍ പെരുമാറുന്നത്ത് എങ്ങനെയായിരിക്കുമെന്നോര്‍ത്ത് ഭയം തോന്നുന്നുവെന്നാണ് പലരും പ്രതികരിച്ചത്. അതിനിടെ സംഭവം നടന്നപ്പോള്‍ പ്രതികരിക്കാതെ വിഡിയോ എടുക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha























