Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

മോഷണശ്രമത്തിനിടെ വീണു നടുവൊടിഞ്ഞ കള്ളന്‍ സഹായത്തിനു പോലീസിനെ വിളിച്ചു വരുത്തി!

03 MARCH 2017 12:43 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ഇംഗ്ലണ്ടിലെ മോള്‍ഡ് ക്രൗണ്‍ കോടതിയിലാണ് ഇന്നലെ കൗതുകമുളവാക്കുന്ന ഒരു കേസിന്റെ വിചാരണ നടന്നത്.  അവിടത്തെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു മോഷ്ടാവായ ക്രിസ്റ്റഫര്‍ സ്റ്റീലിന്റെ വിചാരണയായിരുന്നു അന്ന്.

ബംഗോര്‍ എന്ന സ്ഥലത്തുള്ള പൂട്ടിക്കിടന്ന ദശലക്ഷത്തിലധികം വിലയുള്ള ഒരു ബംഗ്ലാവിലെ ലാന്‍ഡ് ഫോണില്‍ നിന്നും അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് വിളിക്കുന്ന 9-9-9 നമ്പറിലേയ്ക്കു വിളിച്ചെന്നും തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസുകാര്‍ മോഷണ ശ്രമത്തിന് അയാളെ അറസ്റ്റു ചെയ്‌തെന്നുമായിരുന്നു കേസ്.

ഇക്കഴിഞ്ഞ ജനുവരി 21-നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അതേ കുറിച്ച് ക്രിസ്റ്റഫര്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു. ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് ഡിസ് ചാര്‍ജ്ജ് വാങ്ങി തിരികെ വരുന്നതിനിടയില്‍ നാലുപേരുള്ള ഒരു സംഘം കത്തിയുമൊക്കെയായി അയാളെ പിന്തുടര്‍ന്നത്രേ. ക്രിസ്റ്റഫര്‍ അവര്‍ക്കു പണം കൊടുക്കുവാനുണ്ടായിരുന്നത് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. അവരെ വെട്ടിച്ച് ഓടി ഒരു കുറ്റിക്കാട്ടിലെത്തിയപ്പോള്‍ അവിടെ ഫുട്പാത്തുപോലെ കെട്ടിയുയര്‍ത്തിയിരുന്ന എന്തിലോ തട്ടി തെറിച്ചു വീണുവെന്നും അപ്പോള്‍ അയാളുടെ കൈയ്യിലുണ്ടായിരുന്ന ബാഗ് ദൂരത്തേക്ക് തെറിച്ചു പോയെന്നും അയാള്‍ കോടതിയെ അറിയിച്ചു. ആ ബാഗിലായിരുന്നു അയാളുടെ മൊബൈല്‍ ഫോണുണ്ടായിരുന്നതത്രേ. തുടര്‍ന്ന് അയാള്‍ അവിടെ നിന്നും എഴുന്നേറ്റ് ഓടിക്കയറിയത് ഒരു കോളേജ് കെട്ടിടത്തിലായിരുന്നു. അതിന്റെ മുകളില്‍ നിന്നും അതിനരികിലുള്ള ഒരു നദിയുടെ കരയിലേയ്ക്ക് ചാടിയെന്നും അപ്പോഴും അയാളെ പിന്തുടര്‍ന്നിരുന്നവരുടെ കൈയ്യിലെ വെളിച്ചം കാണാമായിരുന്നുവെന്നാണ് ക്രിസ്റ്റഫര്‍ പറഞ്ഞത്.

തുടര്‍ന്നാണ് മതില്‍ ചാടി കടന്ന് പ്രസ്തുത വീടിന്റെ പുരയിടത്തില്‍ കയറിയത്. വാതിലില്‍ മുട്ടി നോക്കിയെങ്കിലും ആരും വരാത്തതിനാല്‍ ജനല്‍ തല്ലിപ്പൊളിച്ച് അകത്തു കയറി അവിടത്തെ ലാന്‍ഡ് ഫോണില്‍ നിന്നും പോലീസ് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നുമാണ് അയാളുടെ ഭാഷ്യം.

എന്നാല്‍ പ്രതിയുടെ ഈ കഥയൊന്നും ജഡ്ജി പാരി വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. മോഷണലക്ഷ്യവുമായി പ്രസ്തുത വീട്ടിലെത്തിയ പ്രതി ജനല്‍ തകര്‍ത്ത് അകത്തു കയറുന്നതിനിടെ വീണു നടുവൊടിഞ്ഞിട്ടുണ്ടാകാമെന്നും അതോടെ പരിഭ്രാന്തനായി അയാള്‍ പോലീസിനെ വിളിച്ചതാകാനുമാണ് സാധ്യത എന്ന് കോടതി വിലയിരുത്തി.

ഒരു ഫെരാരി കാറും മാസെറാറ്റി കാറും ധാരാളം വിലപിടിപ്പുള്ള വസ്തുക്കളും കാശുമൊക്കെ അവിടെയുണ്ടായിരുന്നവെന്നും തനിക്ക് വേണമെങ്കില്‍ മോഷണം നടത്താമായിരുന്നുവെന്നും എന്നാല്‍ ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കാനായാണ് അതിനുള്ളില്‍ കയറിയതെന്നതിനാലാണ് മോഷ്ടിക്കാതിരുന്നതെന്നും അയാള്‍ വാദിച്ചു. കൂടാതെ കക്കാന്‍ നടക്കുന്നവന്‍മാര്‍ക്ക് എന്തു പരിഭ്രാന്തി ഉണ്ടാകുമെന്നാണ് കോടതി വിചാരിക്കുന്നതെന്നും അയാള്‍ ചോദിച്ചു.

സ്ഥിരമായ വാസസ്ഥലമില്ലാത്ത ക്രിസ്റ്റഫര്‍ ഈയിടെയായി ബംഗോറിലാണ് അധികസമയവും ചെലവിടുന്നത്. പ്രസ്തുത ജനുവരി 21-ന് താന്‍ ആകെ നടത്തിയ ഒരേ ഒരു മോഷണം ആ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും അല്പം ഓറഞ്ച് ജ്യൂസ് എടുത്തു കുടിച്ചതാണെന്നുമൊക്കെ അയാള്‍ വാദിച്ചുവെങ്കിലും കോടതി അതൊന്നും മുഖവിലയ്‌ക്കെടുത്തില്ല.

ക്രിസ്റ്റഫറിന് പരിക്കേറ്റതെങ്ങനെയാണെന്നും ആ വീട്ടിലെ ഫോണില്‍ നിന്നും അവിടേയ്ക്ക് പോലീസിനെ വിളിച്ചു വരുത്തിയതെന്തിന് എന്നുള്ളതൊന്നും കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം തനിക്കല്ലെന്നും ജഡ്ജി നിക്കൊളാസ് പാരി പറഞ്ഞു.കുറ്റിക്കാട്ടില്‍ തട്ടിവീണപ്പോഴാണോ കോളേജ് കെട്ടിടത്തില്‍ നിന്നും ചാടിയപ്പോഴാണോ മതില്‍ ചാടി ബംഗഌവിന്റെ പറമ്പില്‍ കയറവേയാണോ അതോ ജനല്‍ തകര്‍ത്ത് വീടിനുള്ളിലേക്കു കയറിയപ്പോഴാണോ അയാളുടെ നടുവൊടിഞ്ഞതെന്ന സംശയം ബാക്കിനില്‍ക്കുന്നു. കുറ്റിക്കാട്ടില്‍ തട്ടിവീണപ്പോള്‍ നടുവൊടിഞ്ഞിരുന്നെങ്കില്‍ അതു കഴിഞ്ഞ് അയാള്‍ക്ക് കോളേജ് കെട്ടിടത്തിനു മുകളില്‍ നിന്നും നദിക്കരയിലേക്ക് ചാടാന്‍ കഴിഞ്ഞതെങ്ങനെ എന്നു കണ്ടെത്തണമല്ലോ? ഈ സാഹചര്യത്തില്‍ ചിന്തിക്കുമ്പോള്‍ ജഡ്ജി പറഞ്ഞതുപോലെ ജനല്‍ തകര്‍ത്ത് അകത്തു കയറുന്നതിനിടെ വീണു നടുവൊടിഞ്ഞിട്ടുണ്ടാകാമെന്നും അതോടെ പരിഭ്രാന്തനായി അയാള്‍ പോലീസിനെ വിളിച്ചതാകാനുമാണ് സാധ്യത എന്നത് ശരിയാകാനാണിടയുള്ളത്.

പ്രസ്തുത വീട്ടില്‍ അസമയത്ത് അതിക്രമിച്ച് കയറിയ നിലയിലാണ് അയാളെ പോലീസ് കണ്ടെത്തിയതെന്നതിനാല്‍ അയാളുടെ കുറ്റകൃത്യചരിത്രവും വച്ചു നോക്കുമ്പോള്‍ മോഷണമായിരുന്നു ലക്ഷ്യമെന്ന് ചിന്തിക്കാന്‍ ധാരാളം കാരണങ്ങളുണ്ടെന്ന് കണ്ടെത്തി പത്തു മാസത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (1 hour ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (3 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (5 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (6 hours ago)

Malayali Vartha Recommends