പാക്കിസ്ഥാനില്‍ സ്‌ഫോടന പരമ്പരകള്‍ തുടരുന്നു: പെഷവാറിലുണ്ടായ ചാവേറാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു

പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറില്‍ സര്‍ക്കാര്‍ ഓഫീസിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പെഷവാര്‍ ഗോത്ര മേഖലയുടെ സര്‍ക്കാര്‍ പ്രതിനിധി മുത്താഹിര്‍സെബ് ഖാന്റെ ഓഫീസിനു നേരെയാണ് ചാവേര്‍ ആക്രമണമുണ്ടായത്. ഗോത്ര നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും യോഗം ചേരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനകളാരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ പാക്കിസ്ഥാനി താലിബാനാണ് ആക്രമണത്തിനു പിന്നിലെന്ന സംശയമുണ്ട്.
https://www.facebook.com/Malayalivartha