ബ്രിട്ടനിലെ പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ മോണാര്‍ക് പ്രവര്‍ത്തനം അവസാനിപ്പിച്ചു

ബ്രിട്ടനിലെ പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ മോണാര്‍ക് പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതിന്റെ ഭാഗമായി 3,000 ബൂക്കിങ്ങുകളും അവധി പാക്കേജുകള്‍ റദ്ദാക്കാനും തീരുമാനിച്ചതായി ബ്രിട്ടീഷ് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇപ്പോള്‍ വിദേശത്തുള്ള 110,000 ഉപഭോക്താക്കളെ തിരികെ രാജ്യത്തേക്ക് കൊണ്ട് വരുന്നതിനായി 30 വിമാനങ്ങള്‍ അയക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2,100 ജീവനക്കാരാണ് മോണാര്‍കില്‍ ജോലി ചെയ്യുന്നത്. 291 മില്യണ്‍ യൂറോയാണ് കഴിഞ്ഞ വര്‍ഷം കമ്പനിയുടെ നഷ്ടം. ടിക്കറ്റ് നിരക്കുകളിലുണ്ടായ കുറവ്, ഇന്ധന വില വര്‍ധിച്ചത്, ഹാന്‍ഡലിങ് നിരക്കുകളിലെ വര്‍ധനവ് എന്നിവയെല്ലാമാണ് കമ്പനിയുടെ തകര്‍ച്ചക്ക് കാരണമെന്നാണ് നിഗമനം.
അവധി പാക്കേജുകള്‍ നല്‍കുന്നതിന് മോണാര്‍കിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് വിമാന കമ്പനിയും വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഞായറാഴ്ച രാത്രി വൈകിയും നടത്തിയ ചര്‍ച്ചകളിലും ഇതുസംബന്ധിച്ച് ധാരണയുണ്ടാക്കാന്‍ വിമാന കമ്പനിക്കും ബ്രിട്ടീഷ് വ്യോമയാന മന്ത്രാലയത്തിനും സാധിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha
























