ലാസ് വെഗാസ് വെടിവയ്പ്പില്‍ മരണം 20, നൂറിലേറെ പേര്‍ക്ക് പരിക്ക് , പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

അമേരിക്കയിലെ ലാസ് വെഗാസിലുണ്ടായ വെടിവയ്പ്പില്‍ 20 പേര്‍ മരിച്ചു. 100 ലേറെ പേര്‍ക്കു പരിക്കേറ്റു. മന്‍ഡേലെ ബേ കാസിനോയിലാണ് ആക്രമണം ഉണ്ടായത്. കാസിനോയുടെ 32ാം നിലയിലാണ് വെടിവയ്പുണ്ടായതെന്നും രണ്ടു പേര്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അതേസമയം പോലീസ് നടത്തിയ വെടിവയ്പ്പില്‍ അക്രമം നടത്തിയ ഒരാള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമിക്കൊപ്പമുണ്ടായിരുന്ന യുവതി ഹോട്ടലില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. ഇതേതുടര്‍ന്നു പ്രദേശത്തുനിന്നു പോലീസ് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു. യുവതിക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.
ഹോട്ടലിനു പുറത്ത് സംഗീത പരിപാടി നടന്നു കൊണ്ടിരിക്കെയാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 10.30 നായിരുന്നു സംഭവം. മാന്‍ഡേലെ ബേ കാസിനോയുടെ സമീപപ്രദേശങ്ങളില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞു പോകണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു.
പോലീസ് മുന്നറിയിപ്പിനെ തുടര്‍ന്നു ലാസ് വെഗാസ് മക്കാരന്‍ വിമാനത്താവളം വഴിയുള്ള വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്.
https://www.facebook.com/Malayalivartha
























