Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

അവര്‍ ഇറ്റലിക്കാരാണ്‌ വാക്ക്‌ പറഞ്ഞാല്‍ വാക്കാണ്‌... കോടതിയും ഭരണകൂടവും കാഴചക്കാര്‍ , വോട്ട്‌ചെയ്യാന്‍ നാട്ടില്‍പോയ നാവികര്‍ ഇനി ഇറ്റലിയില്‍ ജീവിക്കും

12 MARCH 2013 12:30 AM IST
മലയാളി വാര്‍ത്ത.

അവര്‍ നമ്മളെപ്പോലെയൊന്നുമല്ല, വാക്ക്‌ പറഞ്ഞാല്‍ വാക്കാണ്‌… കേരളത്തില്‍ നിന്നും ക്രിസ്‌തുമസ്‌ ആഘോഷിക്കാനായി ഇറ്റാലിയന്‍ നാവികര്‍ നാട്ടില്‍ പോയപ്പോള്‍ വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്‌ പലരും പറഞ്ഞ വാക്കുകളാണ്‌. ആദ്യം ക്രിസ്‌തുമസ്‌ ആഘോഷിക്കാന്‍ പോയി പറഞ്ഞ സമയത്തിനുള്ളില്‍ തിരിച്ചുവന്ന്‌ എല്ലാവരുടേയും കൈയ്യടി സമ്പാദിച്ചു.
ക്രിസ്‌തുമസ്‌ കഴിഞ്ഞു. ഇനി ഇറ്റലിയിലെ അടുത്ത വിശേഷം തെരഞ്ഞെടുപ്പാണ്‌. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്കാര്‍ വോട്ടെടുപ്പിന്‌ പോകുന്ന ഒരാളെ തടയുവാനോ… പാടില്ല. ഇറ്റലിയിലെ തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യാനായി പോകാനുള്ള അനുമതിക്കായി അവര്‍ കോടതിയെ സമീപിച്ചു. ഇറ്റലിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് നാലാഴ്ചത്തേക്ക് നാട്ടില്‍ പോകാനാണ് കടല്‍ക്കൊല കേസിലെ പ്രതികള്‍ക്ക് ഫിബ്രവരി 22-ന് ചീഫ് ജസ്റ്റീസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കിയത്. ഇന്ത്യയിലെ ഇറ്റാലിയന്‍സ്ഥാനപതി ഇരുവരെയും മടക്കിക്കൊണ്ടുവരാമെന്ന് സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ഇരുവരെയും പോകാന്‍ അനുവദിച്ചത്.

എന്നാല്‍ നാട്ടിലെത്തി ഇറ്റാലിയന്‍ കാറ്റേറ്റതോടെ അവരുടെ മനസ്‌ മാറി. ഇറ്റാലിയന്‍ നാവികര്‍ ഇനി തിരിച്ചു വരില്ലെന്നാണ്‌ ഇറ്റലി ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചത്‌. ഇന്ത്യന്‍ കോടതിയേയും ഭരണകൂടത്തേയും അവഹേളിക്കുന്ന നടപടിയായാണ്‌ പലരും ഇതിനെ കാണുന്നത്‌.
ഇപ്പോള്‍ ഇറ്റലി പറയുന്നത്‌ കടല്‍ കോലപാതകം അന്താരാഷ്‌ട്ര വിഷയമാമെന്നും ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ പരസ്‌പരം കൈമാറുന്ന കരാറില്‍ ഒപ്പിട്ടതുമാണെന്നാണ്‌. ആയതിനാല്‍ ഇരുവരും ഇന്ത്യയിലേക്ക്‌ മടങ്ങേണ്ടതില്ലെന്നാണ്‌ ഇറ്റലിയുടെ തീരുമാനം.


ലോകത്തിന്റെ പല രാജ്യങ്ങളിലേയും ജയിലുകലില്‍ കഴിയുന്ന ഇന്ത്യക്കാര്‍ പുറം ലോകം കാണാതെ കിടക്കുന്ന സന്ദര്‍ഭത്തിലാണ്‌ കടല്‍ കൊലപാതക കേസിലെ പ്രതികള്‍ സര്‍വ സ്വാതന്ത്ര്യവും നേടി ഒരു നാടിനെത്തന്നെ പറ്റിച്ചു കടന്ന്‌ കളഞ്ഞത്‌.ഇപ്പോള്‍ ഇറ്റലി ഉന്നയിക്കുന്ന വിഷയം കോടതിയില്‍ വാദത്തിന്റെ ഒരു ഘട്ടത്തിലും ഉന്നയിച്ചിട്ടില്ല. കുറ്റവാളികളെ കൈമാറുന്ന കരാര്‍ നടപ്പാകണമെങ്കില്‍ ഇരുവരെയും കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിക്കണം. അതുണ്ടായിട്ടില്ലെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 
ജനുവരി പത്തിന് ഇരുവരും തിരിച്ചെത്തിയതിനുശേഷമാണ് ഇറ്റലിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പറഞ്ഞത്. കേരളത്തിന് ഇരുവര്‍ക്കുമെതിരെ കേസ്സെടുക്കാന്‍ അനുവാദമില്ലെന്നും കേന്ദ്ര സര്‍ക്കാറാണ് കേസെടുക്കേണ്ടതെന്നും ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് വിധിച്ചു. ഇരുവരെയും വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കണമെന്നും ഉത്തരവിട്ടു. 
പ്രത്യേക കോടതി രൂപവത്കരിക്കുന്നത് നീട്ടിക്കൊണ്ടുപോയ കേന്ദ്ര സര്‍ക്കാര്‍, ഇരുവര്‍ക്കും നാട്ടിലേക്ക് കടക്കാന്‍ വഴിയൊരുക്കിയെന്ന ആരോപണം ഇനിയുയരും. പ്രശ്‌നം നയതന്ത്രതലത്തില്‍ പരിഹരിക്കുന്നതിന് പലവട്ടം ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടും നടന്നില്ലെന്ന് ഇറ്റലി കുറ്റപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാപ്പിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

എല്‍എല്‍ബി ബാച്ചിന്റെ അമ്പതാം വാര്‍ഷികത്തില്‍ തനിക്കൊപ്പം പഠിച്ചവരെ കാണാന്‍ മമ്മൂട്ടി എത്തി  (2 hours ago)

ഭാര്യയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍  (2 hours ago)

കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകാൻ ചാർട്ടേർഡ് വിമാനം എത്തിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും  (3 hours ago)

സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാ ചെലവിന്‍റെ ഭാരം കുറയ്ക്കു  (3 hours ago)

വിസ്മയ പ്ലാൻ ചെയ്ത് ഇറങ്ങി! നേരെ റെയിൽവേ ട്രാക്കിൽ അഭിലാഷും അവിടെ, ഗ്രൂപ്പിൽ നിന്ന് EXIT; അച്ഛൻ അറിയാതെ നടന്നത്!  (3 hours ago)

ആന്റപ്പന്റെ അതിബുദ്ധി മോദി ഇറങ്ങി തൂക്കും ..! ഇന്റർപോൾ പിന്നാലെ സുജയ പണി തുടങ്ങി  (3 hours ago)

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം  (3 hours ago)

വരും ദിവസങ്ങൾ കൊടും മഴ IMD മുന്നറിയിപ്പ്..! തിരുവനന്തപുരത്ത് രാത്രി ഘോര മഴ..ALERT ഇങ്ങനെ  (3 hours ago)

"അംബിക ചേച്ചി ഫ്രോഡാണ്..! പൊട്ടിക്കരഞ്ഞ് രാധ...! 46 കോടി തട്ടിയെടുത്തു; ചെക്കുകൾ മോഷ്ടിച്ചു."  (3 hours ago)

ഡ്രൈവിങ് സീറ്റിൽ ചാരിക്കിടന്ന നിലയിൽ; പ്രവാസിയുടെ മരണം! കാറിടിച്ച് തെറിപ്പിച്ച് 7 മരണം; ദുബായിൽ 3 ദിവസം ദുഃഖാചരണം.  (4 hours ago)

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (4 hours ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (4 hours ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (6 hours ago)

Malayali Vartha Recommends