പാക്കിസ്ഥാനിലെ വിവിധ ജയിലുകളിൽ 996 വിദേശികൾ തടവിൽ; 500ൽ അധികം ഇന്ത്യക്കാർ; ഇവരിൽ ഭൂരിഭാഗംപ്പേരും മത്സ്യത്തൊഴിലാളികൾ

പാക് ജയിലുകളിൽ 996 വിദേശികളാണ് തടവിൽ കഴിയുന്നത്. ഇതിൽ 527 പേർ ഇന്ത്യക്കാരാണെന്നാണ് പാക് ആഭ്യന്തര മന്ത്രാലയ റിപ്പോർട്ടിൽ പറയുന്നത്. തടവിൽ കഴിയുന്നവരിൽ ഇന്ത്യക്കാരിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളാണ്. അറബിക്കടലിൽ പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള മേഖലകളിൽ മൽസ്യബന്ധനം നടത്തുമ്പോഴാണ് ഇവർ പിടിയിലാകുന്നത്.
കഴിഞ്ഞ മാസം മാത്രം 55 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് അതിർത്തി ലംഘിച്ച കുറ്റത്തിനു പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര ജല അതിർത്തി ലംഘിക്കുന്ന മത്സ്യത്തൊഴിലാളികളെ അതിർത്തി രാജ്യങ്ങൾ അറസ്റ്റ് ചെയ്യാറുണ്ട്. അറബിക്കടലിന് കൃത്യമായ ഒരു രാജ്യ അതിർത്തി ഇല്ലാത്തതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന തടിവള്ളങ്ങളിൽ അതിർത്തി തിരിച്ചറിയുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങളുടെ പരിമിതിയും ഒരു പ്രശ്നമാണ്. ഭീകരവാദം, മയക്കുമരുന്ന് കള്ളക്കടത്ത്, അതിർത്തി ലംഘിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെട്ട വിദേശകളാണ് ജയിലുകളിൽ കഴിയുന്നത്.
https://www.facebook.com/Malayalivartha























