ദത്തു പുത്രിയ്ക്ക് ദാരുണ മരണം; മരിക്കുമ്പോൾ ഈ പതിനാറുകാരിയുടെ തൂക്കം 38 കിലോഗ്രാം

പതിനാറ് വയസ്സുള്ള ദത്തു പുത്രിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കുറ്റത്തിന് മാതാവ് നിക്കോള്‍ പിന്നിനെ(43) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പതിനാറ് വയസ്സുള്ള നാറ്റ് ലിയെയാണ് ഈ ദാരുണ മരണത്തിന് ഇരയായായത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് നിക്കോള്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. ഇതേത്തുടർന്നുള്ള അന്വേഷണങ്ങൾക്കൊടുവിൽ വെള്ളിയാഴ്ചയാണ് കോടതി ശിക്ഷ വിധിച്ചു.
നിക്കോള്‍ പിന്നിന്റെ മുന്‍ ഭര്‍ത്താവ് ജോഫിനും ഈ കേസില്‍ പ്രതിയാണ്. വരുന്ന ഏപ്രിലില്‍ കേസിന്റെ വിസ്താരം നടക്കും. 2016ലാണ് പതിനാറ് വയസ്സുള്ള നാറ്റ് ലിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്.
കുട്ടികളേക്കാള്‍ കൂടുതല്‍ വളര്‍ത്ത് മൃഗങ്ങളെയാണ് നിക്കോള്‍ പരിചരിച്ചിരുന്നതെന്ന് കേസ് വിസ്താരത്തിനിടെ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിരുന്നു.
നാറ്റ് ലിയുടെ സഹോദരങ്ങളായ മിക്കയ് ല, ജേഡന്‍ എന്നിവരേയും മാതാപിതാക്കള്‍ പട്ടിണിക്കിട്ടിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇതേത്തുടർന്ന് മാസങ്ങളോളം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നെങ്കിലും പട്ടിണിമൂലമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് നാറ്റ് ലി മരണപ്പെടുകയായിരുന്നു. മരിക്കുമ്പോൾ കേവലം 38 കിലോഗ്രാം മാത്രമായിരുന്നു ഈ പതിനാറുകാരിയുടെ തൂക്കം.
https://www.facebook.com/Malayalivartha























