യാത്രാ വിലക്കിനെതിരേ ബിനോയ് കോടിയേരി അപ്പീൽ നൽകാൻ നീക്കം ; സിവില്‍കേസ് ഫയല്‍ ചെയ്യാന്‍ മര്‍സുഖി യുഎഇ യില്‍ എത്തി

യാത്രാ വിലക്കിനെതിരേ ബിനോയ് കോടിയേരി അപ്പീല്‍ നല്‍കാനൊരുങ്ങുന്നു. ജാസ് ടൂറിസം നല്‍കിയ ചെക്ക് മടങ്ങിയ കേസില്‍ ബിനോയ് കോടിയേരിക്കെതിരേ ജാസ് ടൂറിസം കമ്പനി ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ പരാതിയില്‍ ദുബായ് കോടതി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കിനെതിരെ ആണ് ബിനോയ് അപ്പീല്‍ നല്‍കാനൊരുങ്ങുന്നത്.
ഈ മാസം ഒന്നിനാണു യാത്രാവിലക്ക് പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച് പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. യാത്രാവിലക്ക് ആവശ്യപ്പെടുന്ന അപേക്ഷയോടൊപ്പം ഹര്‍ജിക്കാരന്‍ കോടതി മുമ്പാകെ രേഖാമൂലം ഉറപ്പും സമര്‍പ്പിക്കേണ്ടതുണ്ട്. ഹര്‍ജിക്കാരനെതിരെയാണ് അവസാന വിധിയെങ്കില്‍ യാത്രാവിലക്ക് മൂലം പ്രതിക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ കൂടി വഹിക്കാമെന്നതാണ് ഈ ഉറപ്പ്. യാത്ര വിലക്ക് ഏര്‍പ്പെടുത്തുന്ന ദിവസം മുതല്‍ എട്ടു ദിവസത്തിനകം എല്ലാ രേഖകളും സഹിതം പ്രധാന സിവില്‍കേസ് ഫയല്‍ ചെയ്തിരിക്കണം. അല്ലെങ്കില്‍ യാത്രാവിലക്ക് സ്വമേധയാ ഇല്ലാതാകും.
പത്തു ലക്ഷം ദിര്‍ഹം (ഏകദേശം 1.73 കോടി രൂപ), അല്ലെങ്കില്‍ തുല്യ തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റി നല്‍കാതെ ബിനോയിക്കു ദുബായ് വിടാനാകില്ല. 30 ലക്ഷം ദിര്‍ഹം സംബന്ധിച്ച് ജാസ് ടൂറിസം നേരത്തേ ഹാജരാക്കിയ രേഖകള്‍ പ്രകാരം ഈ ചെക്കുകളില്‍ രണ്ടെണ്ണം ബിനോയ് യുടെ കമ്പനിയുടേതും ഒന്നും സ്വന്തം പേരിലുള്ളതുമാണ്. കമ്പനിയുടെ ചെക്ക് മടങ്ങിയതിന്റെ പേരിലാണ് നിലവിലുള്ള കേസ് എങ്കില്‍ കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥയനുസരിച്ചായിരിക്കും വിധി. എന്നാല്‍ സ്വന്തം ചെക്കാണു കേസിനു കാരണമായതെങ്കില്‍ തുക അടയ്ക്കതെ യുഎഇയില്‍ നിന്നും മടങ്ങാനാകില്ല. അല്ലെങ്കില്‍ മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.
അതിനിടയില്‍ ബിനോയ് യ്ക്കെതിരേ പരാതി നല്‍കിയ ഹസന്‍ ഇസ്മായീല്‍ അല്‍ മര്‍സൂഖി യുഎഇയില്‍ തിരികെയെത്തി. ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ ബിനോയ് നേരത്തേ 60,000 ദിര്‍ഹം പിഴയടച്ചിരുന്നു. സി.പി.എം. കേന്ദ്ര നേതൃത്വത്തിനു നല്‍കിയ പരാതിയും പ്രയോജനപ്പെടാതിരുന്നതോടെയാണ് മര്‍സൂഖി പോലീസിനെ സമീപിച്ച് പണം തിരിച്ചുകിട്ടാനായി സിവില്‍ നടപടി തുടങ്ങിയത്.
https://www.facebook.com/Malayalivartha























