കളി കാര്യമായി ! ; മന്ത്രവാദിനി വേഷം ചമഞ്ഞു 18-കാരിയെ തിളയ്ക്കുന്ന വെള്ളത്തിലേക്കെറിഞ്ഞു

തെക്കുപടിഞ്ഞാറന്‍ ജര്‍മനിയില്‍ നടന്ന കാര്‍ണിവലിനിടെ 18-കാരിയെ തിളയ്ക്കുന്ന വെള്ളത്തില്‍ പിടിച്ചിട്ട രണ്ട് മന്ത്രവാദിനികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊർജ്ജിതമാക്കി.
തിളച്ച വെള്ളത്തില്‍ വീണ പെണ്‍കുട്ടിയെ ഗുരുതരമായ പൊള്ളലോടെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആക്കിയിരിക്കുകയാണ്.
ബാഡന്‍ വുറ്റന്‍ബര്‍ഗിലെ എപ്പിന്‍ഗേന കാര്‍ണിവലിനിടെ തമാശയ്ക്കൊപ്പിച്ചതാണെങ്കിലും, സംഗതി ഗൗരവമായതോടെ, മന്ത്രവാദിനിയുടെ വേഷമിട്ട രണ്ട് സ്ത്രീകളും സംഭവസ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു.
ജനക്കൂട്ടം വലിച്ചുകൊണ്ടുവന്ന വലിയൊരു വണ്ടിയിലാണ് കാര്‍ണിവല്‍ പാത്രത്തില്‍ വെള്ളം തിളപ്പിച്ചുകൊണ്ടിരുന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ് അവളെ പിടിച്ച് വാഹനത്തില്‍ കയറ്റിയതും തിളയ്ക്കുന്ന വെള്ളത്തിലേക്കിടാന്‍ സഹായിച്ചതും.
മന്ത്രവാദിനിയായി വേഷമിട്ട ഒരാള്‍ പെണ്‍കുട്ടിയെ പാത്രത്തിന് മുകളില്‍ എടുത്തുയര്‍ത്തി. മറ്റേയാള്‍ അതിന്റെ അടപ്പ് നീക്കിയപ്പോള്‍ പെണ്‍കുട്ടിയെ വെള്ളത്തിലേക്കിടുകയായിരുന്നു.
കെട്ടുകഥകളിലൊക്കെ മന്ത്രവാദിനികള്‍ അവരുടെ ഇരകളെ ജീവനോടെ വേവിക്കുന്ന രംഗം പുനരാവിഷ്കരിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. പൊള്ളലേറ്റ പെണ്‍കുട്ടി അലമുറയിട്ട് കരഞ്ഞിട്ടും മറ്റുള്ളവര്‍ തമാശ ആസ്വദിച്ച് ചിരിക്കുകയായിരുന്നു.
ഇതിനിടെ വണ്ടിയില്‍ കയറി പെണ്‍കുട്ടിയെ ആരോ രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം അറിഞ്ഞു പോലീസ് എത്തിയപ്പോഴേക്കും മന്ത്രവാദിനികള്‍ മുങ്ങിയിരുന്നു.
ആശുപത്രിയിലാക്കിയ പെണ്‍കുട്ടിക്ക് ഒരാഴ്ചയിലേറെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha























