ഗർഭിണയായ യുവതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യം കേട്ട് കുപിതനായ യുവാവ് ഗര്‍ഭിണിയെ കഴുത്തു ഞെരിച്ചു കൊന്നു

അയല്‍ക്കാരിയായ ഗര്‍ഭിണിയേയാണ് 28 കാരനായ യുവാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. ജക്കാർത്തയിലാണ് സംഭവം. വിവാഹിതനാകുന്നത് എപ്പോഴാണ് എന്ന് അന്വേഷിച്ച ഗര്‍ഭിണിയെ യുവാവു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
വിവാഹം കഴിക്കുന്നില്ലെ എന്ന യുവതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളാണു യുവാവിനെ കുപിതനാക്കിയത്. സഹോദരിമാരുടെ വിവാഹം കഴിഞ്ഞിട്ടും എന്താണു യുവാവിന്റെ വിവാഹം നടക്കാത്തത് എന്നു യുവതി ആവര്‍ത്തിച്ചു ചോദിക്കുമായിരുന്നു. ഇതില്‍ അപമാനം സഹിക്കാതെയാണു കൊലപാതകം നടന്നത്.
ഇന്തോനേഷ്യയിലെ കാംപങ്പാസില്‍ ജോങിയില്‍ ഫായിസ് നൂര്‍ദിന്‍ എന്ന 28 കാരനാണു കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട ആയിഷ ഇയാളുടെ അയല്‍വാസിയായിരുന്നു. സുഹൃത്തുക്കളുടെ മുമ്പില്‍ വച്ചായിരുന്നു ഇവര്‍ ഇങ്ങനെ ചോദിച്ചത്.
എന്നാല്‍ അപ്പോള്‍ ഒന്നും മിണ്ടാതിരുന്ന യുവാവ് ആയിഷയുടെ വീട്ടില്‍ എത്തി കൊലപ്പെടുത്തുകയായിരുന്നു. ആയിഷയുടെ വീട്ടില്‍ ഇയാള്‍ ഉപേക്ഷിച്ച ചെരുപ്പാണു കേസിനു തെളിവായത്. ഇവരുടെ കയ്യില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും ഇയാള്‍ അപഹരിച്ചു.
https://www.facebook.com/Malayalivartha























