മോദിയുടെ യുഎഇ സന്ദര്‍ശനം: അഞ്ച് കരാറുകളില്‍ ഒപ്പുവച്ചു, മോദിയുടെ രണ്ടാം യുഎഇ സന്ദര്‍ശനമാണിത്

വിദേശ പര്യടനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും മോദിയും തമ്മില്‍ വിശദമായ ഉഭയകക്ഷി ചര്‍ച്ച നടത്തി അഞ്ച് കരാറുകളില്‍ ഒപ്പുവച്ചു. ഫലസ്തീന്‍ സന്ദര്‍ശനത്തിന് ശേഷമാണ് മോദി യുഎഇയിലെത്തിയത്.
ജോര്‍ദാനില്‍ നിന്ന് വിമാനമാര്‍ഗം അബൂദാബിയിലെത്തിയ മോദിയെ മുഹമ്മദ് ബിന്‍ സായിദും മറ്റു രാജകുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.മോദിയുടെ രണ്ടാം യുഎഇ സന്ദര്‍ശനമാണിത്. 2015 ഓഗസ്റ്റില്‍ അദ്ദേഹം ഇവിടെ വന്നിരുന്നു.
ഊര്‍ജം, റെയില്‍വെ, മനുഷ്യവിഭവ ശേഷി, ധനകാര്യ സേവനം തുടങ്ങിയ കാര്യങ്ങളില്‍ അഞ്ച് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. യുഎഇ എണ്ണ കമ്ബനിയുമായി നിര്‍ണായക കരാറില്‍ ഇന്ത്യ ഒപ്പുവച്ചു. നാല്‍പ്പത് വര്‍ഷം നീളുന്ന ഊര്‍ജ കരാറാണ് ഇരുരാജ്യങ്ങളിലെയും എണ്ണ കമ്ബനികള്‍ ഒപ്പുവച്ചിട്ടുള്ളത്.
മൂന്ന് രാജ്യങ്ങളാണ് മോദി വിദേശപര്യടനത്തിന്റെ ഭാഗമായി സന്ദര്‍ശിക്കുന്നത്. ആദ്യം പലസ്തീനിലെത്തിയ അദ്ദേഹം പിന്നീടാണ് യുഎഇയിലേക്ക് തിരിച്ചത്. ഇനി ഒമാന്‍ കൂടി സന്ദര്‍ശിച്ച ശേഷമായിരിക്കും നാട്ടിലേക്ക് മടങ്ങുക.
പലസ്തീന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യ ഒരുക്കമാണെന്ന് റാമല്ലയില്‍ പലസ്തീന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മോദി ഉറപ്പു നല്‍കി. അഞ്ചു കോടി ഡോളറിന്റെ ആറു കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
https://www.facebook.com/Malayalivartha























