" ഗര്‍ഭിണിയാണെന്ന കാര്യം എന്റെ അമ്മയ്ക്കറിയില്ലായിരുന്നു " ! ; ചോരക്കുഞ്ഞിനെ ശൗചാലയത്തില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

അരിസോണയിലെ ടസ്കണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശൗചാലയത്തില്‍ പ്രസവിച്ച ശേഷം കുട്ടിയെ അമ്മ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശു കിടക്കുന്നത് ഒരു ജീവനക്കാരന്റെ ശ്രദ്ധയിലായിരുന്നു ആദ്യം പെടുന്നത്. ഒരു കുറിപ്പും സമീപത്ത് നിന്ന് ലഭിച്ചിരുന്നു.
നിറവയറുമായി വിമാനത്താവളത്തില്‍ എത്തുന്ന സ്ത്രീ ശൗചാലയത്തില്‍ പോയ ശേഷം തിരിച്ചിറങ്ങി പോകുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു. കുട്ടിയെ ഉപേക്ഷിച്ചത് ഇവരാണെന്നാണ് വിമാനത്താവള അധികൃതരുടെ സംശയം.
കണ്ടെടുത്ത കുറിപ്പിൽ ഉണ്ടായിരുന്നതിങ്ങനെ, " എന്നെ രക്ഷിക്കൂ. ഗര്‍ഭിണിയാണെന്ന കാര്യം എന്റെ അമ്മയ്ക്കറിയില്ലായിരുന്നു. എന്നെ നോക്കാനോ വളര്‍ത്താനോ ഉള്ള പ്രാപ്തി എന്റെ അമ്മയ്ക്കില്ല. എന്നെ എത്രയും പെട്ടെന്ന് അധികൃതരെ ഏല്‍പിക്കുക. അവരെന്നെ സംരക്ഷിക്കും ".
എന്നാല്‍ കുറിപ്പിന്റെ അവസാനം അവന് ഏറ്റവും മികച്ചത് ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, അതെന്തായാലും ഞാനല്ല " എന്നും അമ്മയുടെ ക്ഷമാപണത്തോടെയുള്ള വാക്കുകളായിരുന്നു.
തുണിയില്‍ പൊതിയാത്ത നിലയിലായിരുന്നു കുട്ടിയെ ലഭിച്ചത്. ശൗചാലയത്തിനുള്ളിലെ മാലിന്യ കുപ്പയില്‍ നിന്നും രക്തക്കറയുള്ള വസ്ത്രങ്ങങ്ങളും ലഭിച്ചു. പെട്ടെന്ന് ശ്രദ്ധയില്‍പെടാതിരിക്കാന്‍ രക്തക്കറയുള്ള വസ്ത്രങ്ങള്‍ മറ്റൊരു തുണി കൊണ്ട് മറച്ചാണ് കുപ്പയിലിട്ടത്.
കുഞ്ഞ് ഇപ്പോള്‍ അരിസോണയിലെ ശിശു സംരക്ഷണ വകുപ്പിന്റെ കസ്റ്റഡിയില്‍ ആരോഗ്യത്തോടെ തന്നെയാണുള്ളത്.
https://www.facebook.com/Malayalivartha























