ഓസ്കാറിൽ കടുത്ത മത്സരം ! ; പ്രഖ്യാപനം നാളെ രാവിലെ

തൊണ്ണൂറാമത് ഓസ്കാർ നിശയ്ക്കൊരുങ്ങി ഹോളിവുഡ് ഇന്ത്യൻ സമയം നാളെ രാവിലെ ആറു മണിയോടെ ചടങ്ങുകൾ ആരംഭിക്കും. ദി ഷേപ്പ് ഓഫ് വാട്ടർ, ത്രീ ബിൽ ബോട്സ്, ഡങ്കരിക്ക് എന്നീ ചിത്രങ്ങൾ തമ്മിലാണ് പ്രധാന മത്സരം.
മികച്ച നടന്‍, നടി, സംവിധായകന്‍ തുടങ്ങി 13 നോമിനേഷനുകളില്‍ ഇടം പിടിച്ച, ഡിലേര്‍മോ ഡെല്‍ തൊറോ സംവിധാനം ചെയ്ത ' ദി ഷേപ്പ് ഓഫ് വാട്ടര്‍ ' എന്ന ചിത്രത്തിലേക്കാണ് എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്.
എട്ട് നോമിനേഷനുകളുമായി ക്രിസ്ററഫര്‍ നോളന്‍ സംവിധാനം ' ഡന്‍കിര്‍ക്കും ' തൊട്ടു പിന്നാലെ തന്നെയുണ്ട്. അതെ സമയം ത്രീ ബിൽ ഡോട്സ് ഏഴു നോമിനേഷനുകളുമായി മറ്റു രണ്ടു ചിത്രങ്ങൾക്കും വെല്ലു വിളിയുയർത്തുന്നുണ്ട്.
കാൾ മി ബൈ യുവർ നെയിം, ഡാർക്സ്റ് അവർ, ഗെറ്റ് ഔട്ട്, ലേഡി ബേർഡ്, ഫാന്റം ത്രെഡ്, ദി പോസ്റ്റ് എന്നിവയും മികച്ച ചിത്രങ്ങളാകാൻ മത്സരിക്കുന്നു.
ഗാരി ഓള്‍ഡ്മാന്‍, ഡെന്‍സെല്‍ വാഷിങ്ടണ്‍, ഡാനിയല്‍ ഡെ ലൂവിസ്, തിമോത്തി കാലമെറ്റ്, ഡാനിയല്‍ കലുയ എന്നിവരാണ് മികച്ച നടന്‍മാരുടെ പട്ടികയില്‍. സാലി ഹോകിന്‍സ്, ഫ്രാന്‍സെസ് മക്ഡോര്‍മണ്ട്, മാര്‍ഗ്രറ്റ് റോബി, സോഷെ റോണന്‍ എന്നിവര്‍ക്കൊപ്പം മെറില്‍ സ്ട്രീപ്പും മികച്ച നടിക്കുള്ള പുരസ്കാരത്തിനായി മത്സരിക്കുന്നു.
മഡ്ബൌണ്ട് എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹയ്ക്കുള്ള പുരസ്കാരത്തിന് മത്സരിക്കുന്ന റെയ്ച്ചല്‍ മോറിസ ഓസ്കറിലെ ശ്രദ്ധാകേന്ദ്രമാണ്. മികച്ച ഛായാഗ്രാഹയ്ക്കുള്ള ഓസ്കറിന് വേണ്ടി മത്സരിക്കുന്ന ആദ്യവനിതയാണ് റേച്ചല്‍ മോറിസ.
അവാർഡ് മാറി പ്രഖ്യാപിച്ച മുൻ വർഷത്തെ പിഴവ് ആവർത്തിക്കാതിരിക്കാൻ അക്കാദമി കൂടുതൽ മുൻ കരുതലുകൾ എടുത്തിട്ടുണ്ട്. ഇന്ത്യൻ സാന്നിധ്യമായി ഓസ്കാർ വേദിയിൽ എ ആർ റഹ്മാന്റെ സംഗീത വിരുന്നും പ്രതീക്ഷിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha


























