" ആങ്ക്രി ബേഡ് " നഷ്ടത്തിൽ ! ലണ്ടന്‍ സ്റ്റുഡിയോ അടച്ചുപൂട്ടുന്നതായി ഗെയിം നിര്‍മ്മാതാവ് റോവിയോ

ആഗോളതലത്തില്‍ സൂപ്പര്‍ഹിറ്റ് ആയിരുന്ന ആങ്ക്രി ബേഡ്‌സ് എന്ന മൊബൈല്‍ ഗെയിമിന്റെ ലണ്ടന്‍ സ്റ്റുഡിയോ അടച്ചുപൂട്ടുന്നതായി ഗെയിം നിര്‍മ്മാതാവ് റോവിയോ അറിയിച്ചു. വിപണിയിലെ നഷ്ടസാധ്യത മുന്നില്‍ കണ്ടാണ് സ്റ്റുഡിയോ അടച്ചുപൂട്ടാന്‍ ഗെയിം നിര്‍മ്മാതാക്കളായ റോവിയോ തീരുമാനിച്ചത്. 2018 ല്‍ നാൽപതു ശതമാനത്തോളം നഷ്ടമുണ്ടാകുമെന്ന് റോവിയോയ്ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു.
മത്സരം ശക്തമായതും വിപണന ചിലവ് വര്‍ധിച്ചതുമാണ് ആങ്ക്രി ബേഡ് നഷ്ടത്തിലാകാന്‍ കാരണമെന്നാണ് കമ്പനി പറയുന്നത്. 2017 ലാണ് റോവിയോ ലണ്ടന്‍ സ്റ്റുഡിയോ തുറക്കുന്നത്. പൊതുവിപണിയില്‍ 786 യൂറോ മൂല്യത്തോടെ തുടങ്ങിയ കമ്പനിയിക്ക് ഈ ഫെബ്രുവരിയില്‍ 50 ശതമാനം ഓഹരി നഷ്ടമാണുണ്ടായത്.
എന്നാൽ ലണ്ടനിലെ സ്റ്റുഡിയോ അടച്ചു പൂട്ടുന്നതോടെ ഫിന്‍ലാന്റിലും സ്വീഡനിലുമുള്ള സ്റ്റുഡിയോയുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് റോവിയോ അറിയിച്ചു.
2009 ല്‍ അവതരിപ്പിച്ച ആങ്ക്രി ബേഡ്‌സ് എന്ന ഗെയിം സൂപ്പര്‍ഹിറ്റ് ആയതോടെ വലിയ വളര്‍ച്ചയാണ് കമ്പനിക്കുണ്ടായത്. എന്നാല്‍ 2015 മുതല്‍ കമ്പനി നഷ്ടം നേരിട്ടു തുടങ്ങി. ഇതേ തുടര്‍ന്ന് കമ്പനി മൂന്നില്‍ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
https://www.facebook.com/Malayalivartha


























