ജയിൽ പുള്ളികൾ അതിദാരുണമായി പിടഞ്ഞു മരിക്കുന്ന രംഗം ദയനീയം ; ഒക്കലഹോമയില്‍ ഇനി മുതല്‍ നൈട്രജന്‍ വാതകം ശ്വസിപ്പിച്ച് വധശിക്ഷ നടപ്പിലാക്കും

യുഎസ് സംസ്ഥാനമായ ഒക്കലഹോമയില്‍ ഇനി മുതല്‍ നൈട്രജന്‍ വാതകം ശ്വസിപ്പിച്ച് വധശിക്ഷ നടപ്പിലാക്കുമെന്ന്അറ്റോര്‍ണി ജനറല്‍ മൈക്ക് ഹണ്ടര്‍. നിയമം നിലവിൽ വന്നാൽ നൈട്രജന്‍ വധശിക്ഷക്കായി ഉപയോഗിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമെന്ന പദവി ഒക്കലഹോമക്ക് ലഭിക്കും.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വധശിക്ഷ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പരസ്യ പ്രഖ്യാപനമുണ്ടാവുന്നത്. മൂന്ന് വര്‍ഷമായി ഒക്ലഹോമയില്‍ വധശിക്ഷ നടപ്പിലാക്കിയിട്ട്. ലീതല്‍ ഇന്‍ജക്ഷനിലൂടെയാണ്(വിഷം കുത്തിവെച്ച്) ഇത്രനാളും ഇവിടെ വധശിക്ഷ നടപ്പിലാക്കിയിരുന്നത്. 2015ല്‍ അവസാനത്തെ വധശിക്ഷ നടപ്പിലാക്കിയത് നിരവധി വിമര്‍ശനങ്ങള്‍ക്കിട വരുത്തി. വിഷം കുത്തിവെച്ച ശേഷം ജയില്‍പ്പുള്ളി പിടഞ്ഞുമരിക്കുന്ന രംഗം അതിദാരുണമാണെന്ന ആരോപണത്തെ തുടര്‍ന്നാണ് വധശിക്ഷ താത്ക്കാലികമായി നിര്‍ത്തി വെച്ചത്.
കൂടാതെ മരുന്ന് കമ്പനികള്‍ തങ്ങളുടെ ഉത്പന്നം വിൽക്കാൻ വിസമ്മതിക്കുന്നതും ഒരുകാരണമാണ്. നിറവും മണവുമില്ലാത്ത വാതകമാണ് നൈട്രജന്‍. അന്തരീക്ഷത്തില്‍ 78% നൈട്രജനുണ്ടെങ്കിലും ഓക്സിജന്‍ കലരാത്ത നൈട്രജന്‍ ശ്വസിക്കുന്നത് മരണത്തിലേക്ക് നയിക്കും. നിലവില്‍ 16 പേര്‍ ഒക്കലഹോമയില്‍ വധശിക്ഷ കാത്ത് കഴിയുന്നുണ്ട്.
https://www.facebook.com/Malayalivartha























