യുട്യൂബ് തന്നോട് വേർതിരിവ് കാണിക്കുന്നു; മനം നൊന്ത് യുവതിയുടെ പരാക്രമം; ഒടുവിൽ...

സാന്ഫ്രാന്സിസ്കോയ്ക്കടുത്ത് യൂട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവയ്പിൽ നാലു പേർക്കു പരുക്കേറ്റ സംഭവത്തിൽ ആക്രമണം നടത്തിയ മുപ്പത്തൊൻപതുകാരി നസീം അഘ്ദാമിനെ കെട്ടിടത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. സ്വന്തമായി വെടിയുതിർത്ത് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.
സിലിക്കണ്‍വാലിയിലെ ടെക്ക് കമ്പനി ഉദ്യോഗസ്ഥയായ നസീം അഘ്ദ തന്റെ യൂട്യൂബ് വീഡിയോകള്‍ ഫില്‍ട്ടര്‍ ചെയ്യുന്നതായി ആരോപിച്ചാണ് യൂട്യൂബ് ആസ്ഥാനം ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ.
കൈത്തോക്കുമായി യൂട്യൂബ് ആസ്ഥാനത്തേക്ക് എത്തിയ ഇവര്‍ ലോബിയിലുണ്ടായിരുന്ന യൂട്യൂബ് ജീവനക്കാര്‍ക്ക് നേരെ തന്‍റെ ഒന്‍പത് എം എം തോക്കില്‍ നിന്ന് നിറയെഴിക്കുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില അതീവഗുരുതരമായി തുടരുകയാണ്.
കുറച്ചു ദിവസങ്ങൾക്കു മുൻപ് യൂട്യൂബ് ചാനലില്‍ നിന്നുളള തന്‍റെ വരുമാനത്തില്‍ കുറവ് വരുത്തുന്നതായും തന്നോട് വേര്‍തിരിവ് കാട്ടുന്നതായും നസീം ഫെയ്സ് ബുക്കിലൂടെ ആരോപിച്ചിരുന്നു.
അതേസമയം, സംഭവം നിയന്ത്രണ വിധേയമാണെന്നും പരുക്കേറ്റവർക്ക് ആവശ്യമായ മെഡിക്കൽ സഹായം ലഭ്യമാക്കുകയാണെന്നും മാതൃസ്ഥാപനമായ ഗൂഗിൾ സിഇഒ സുന്ദർപിച്ചൈ ജീവനക്കാർക്കെഴുതിയ കത്തിൽ അറിയിച്ചു.
തോക്കുകളുടെ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരാനായി യു.എസ്. ഭരണകൂടം ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു കൂട്ടക്കൊല കൂടി യു.എസില്‍ നടക്കുന്നത്.
https://www.facebook.com/Malayalivartha























