''അതെ അവന്‍ സഖാവായിരുന്നു... തന്റെ പ്രസ്ഥാനത്തെ വാനോളം സ്‌നേഹിച്ചവന്‍... മറ്റുള്ള പ്രസ്ഥാനങ്ങളെ ബഹുമാനിച്ചവന്‍. കൂട്ടുകൂടി പാട്ടു പാടുന്ന സാഹോദര്യ ഗന്ധര്‍വന്‍'' കെ.എസ്.യു.വിന്റെ ഫെയ്‌സ്ബുക്ക് പേജിലും അഭിമന്യുവിന്റെ പ്രൊഫൈല്‍ പിക്

അഭിമന്യു എന്ന സഖാവ് മഹാരാജാസിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ എന്നതിലുപരി എല്ലാ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഒരുപോലെ ബഹുമാനിച്ചിരുന്ന ഒരു വ്യക്തിത്വമായിരുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെ.എസ്.യു.വിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇപ്പോള്‍ കാണുന്നത്. 'കെ.എസ്.യു. മഹാരാജാസ്' ഫെയ്‌സ്ബുക്ക് പേജിന്റെ പ്രൊഫൈല്‍ ഫോട്ടോയായി അഭിമന്യുവിന്റെ ചിത്രമാണ് ഇപ്പോള്‍ ഉള്ളത്.
മാത്രമല്ല ബുധനാഴ്ച കെ.എസ്.യു. സംസ്ഥാന വ്യാപകമായി നടത്തിയ വിദ്യാഭ്യാസ ബന്ദില്‍നിന്ന് മഹാരാജാസ് കോളേജിനെ മാത്രം ഒഴിവാക്കിയിരുന്നു. അഭിമന്യു നമ്മെ വിട്ടുപോയതിന്റെ ദുഃഖത്തില്‍ എല്ലാ മഹാരാജാസുകാരും പങ്കുചേരുക, പ്രതിഷേധിക്കുക' എന്നുകൂടി ചേര്‍ക്കാന്‍ മഹാരാജാസിലെ കെ.എസ്.യു. പ്രവര്‍ത്തകര്‍ കുറിച്ചു.
ഫിഫ ലോകകപ്പിന്റെ ഭാഗമായി കഴിഞ്ഞ മാസം കെ.എസ്.യു. മഹാരാജാസ് കോളേജില്‍ സംഘടിപ്പിച്ച പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തിലും നിറസാന്നിധ്യമായി അഭിമന്യുവെന്ന എസ്.എഫ്.ഐക്കാരനുണ്ടായിരുന്നു. രണ്ടാം സ്ഥാനക്കാരായ ബ്രസീല്‍ ടീമിലെ അംഗമായിരുന്നു അന്ന് അഭിമന്യു.
അഭിമന്യുവിന്റെ സുഹൃത്ത് സല്‍മാന്‍ കഴിഞ്ഞ അപ്‌ഡേറ്റ് ചെയ്ത സ്റ്റാറ്റസും അതിനൊപ്പം അഭിമന്യു സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പും എല്ലാവരുടെയും കണ്ണു നിറയ്ക്കുകയാണ്. ''ഹോസ്റ്റല്‍ അടച്ചിട്ട സമയത്ത് സുഹൃത്തായ പെണ്‍കുട്ടി ലേഡീസ് ഹോസ്റ്റലില്‍നിന്ന് ഇടയ്ക്ക് ഭക്ഷണം കൊടുത്തു വിടുമായിരുന്നു. അങ്ങനെയൊരു ദിവസത്തെ ഭക്ഷണശേഷം പാത്രം തിരിച്ചുകൊടുത്തപ്പോള്‍ അതിനുള്ളില്‍ അഭിമന്യുവിന്റെ ഒരു കുറിപ്പുണ്ടായിരുന്നു; ഭക്ഷണത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പ്. അന്നൊരു കളിയാക്കലായി എല്ലാവരും അതിനെയെടുത്തു. എന്നാല്‍ ഇന്ന് അവന്റെ പട്ടിണിക്കുള്ള മറുപടിയായിരുന്നു ആ കുറിപ്പെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.


https://www.facebook.com/Malayalivartha























