മോട്ടോര്‍ വാഹനത്തിന്റെ വെബ്‌സൈറ്റ് രണ്ടു ദിവസം പ്രവര്‍ത്തനരഹിതമാകും

മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റ് രണ്ടു ദിവസം പ്രവര്‍ത്തനരഹിതമാകും. ഇന്നു വൈകിട്ട് ആറ് മുതല്‍ ഞായറാഴ്ച രാത്രി 11.15 വരെയാണ് സൈറ്റ് പണിമുടക്കുന്നത്.
സ്‌റ്റേറ്റ് ഡാറ്റാ സെന്ററില്‍ സര്‍വര്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്. ഇന്നു വൈകുന്നേരം മുതല്‍ 54 മണിക്കൂര്‍ നേരത്തേക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റും ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യമാകുകയില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























