അഭിമന്യുവിന്റെ കൊലപാതകിയുടെ മേൽ യുഎപിഎ ചുമത്താൻ പോലീസ് ആലോചിച്ചത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ; മറുവശത്തുള്ളവർക്ക് ആർക്കും ചെറിയ പോറലുകൾ പോലും ഇല്ല എന്ന കാര്യം ശ്രദ്ധേയം ; കൊലപാതകം കൃത്യമായി തയാറാക്കിയ തിരക്കഥയിൽ

എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനായ അഭിമന്യുവിനെ ക്രൂരമായി കൊന്ന സംഭവത്തിന് പിന്നിൽ കൃത്യമായ തിരക്കഥ. ഇത് സംബന്ധിച്ച തെളിവുകൾ പൊലീസ് മുഖ്യമന്ത്രിയുടെ ഓഫീസിനു കൈമാറിയതായി സൂചന. അഭിമന്യുവിന്റെ കൊലപാതകിയുടെ മേൽ യുഎപിഎ ചുമത്താൻ പോലീസ് ആലോചിച്ചത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ്. ഒരു ഏറ്റുമുട്ടലിന്റെയോ പ്രകോപനത്തിന്റെയോ ഫലമല്ല മറിച്ച് കൃത്യമായി മുൻകൂട്ടി തീരുമാനിച്ചതിന്റെ ഫലമായാണ് അഭിമന്യുവിന്റെ കൊലപാതകം നടന്നിരിക്കുന്നത്. മറുവശത്തുള്ളവർക്ക് ആർക്കും ചെറിയ പോറലുകൾ പോലും ഇല്ല എന്ന കാര്യം ശ്രദ്ധേയമാണ്.
ഈ സംഭവം കൊലക്കുറ്റത്തിന് പുറമെ ഭീകര പ്രവർത്തനമാണെന്നാണ് പോലീസിന്റെയും സർക്കാരിന്റെയും വിലയിരുത്തൽ. ഇപ്പോഴത്തെ നടപടികൾ വഴി നക്സൽ മോഡൽ അടിച്ചമർത്തലാണ് പോലീസ് ലക്ഷ്യമിടുന്നത്. സംസ്ഥാന പോലീസ് മേധാവി നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയതിൽ ഈ സംഭവത്തിൽ പോലീസ് നൽകിയിട്ടുള്ള ഗൗരവം തന്നെയാണ് വ്യക്തമാക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയത്തിൽ സജീവമല്ലാത്ത എസ്ഡിപിഐ പൊതുപ്രവർത്തനത്തിൽ ഇടപെടൽ നടത്തുകായും കലാപത്തിന് ശ്രമിക്കുകയും ചെയ്യുന്നു എന്ന ആരോപണം പോലീസ് ചുമത്തുന്നു.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha























