പാലുകൊടുത്ത് തൊട്ടിലിൽ ഉറങ്ങാൻ കിടത്തിയ കുഞ്ഞ് നട്ടെല്ല് തകർന്ന് മരിച്ച നിലയിൽ ; മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു

പതിനൊന്നുമാസം പ്രായമുള്ള ആൺകുഞ്ഞ് വാരിയെല്ല് തകർന്ന് മരിച്ചനിലയിൽ. ചിറളയത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് ചിദംബരം സ്വദേശികളായ മാർട്ടിന്റെയും സുകന്യയുടെയും മകൻ സ്റ്റിവാക് ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ പാലുകൊടുത്ത് തൊട്ടിലിൽ ഉറങ്ങാൻ കിടത്തിയ കുഞ്ഞിനെ പന്ത്രണ്ടുമണിയോടെ നോക്കിയപ്പോൾ അനക്കമുണ്ടായിരുന്നില്ല. തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിശോധിച്ച ഡോക്ടർ മരണം സ്ഥിരീകരിച്ചു. പാൽ ശ്വാസകോശത്തിൽ കുടുങ്ങിയതാകാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ വിദഗ്ധ പരിശോധനയിൽ കുട്ടിയുടെ വാരിയെല്ലുകൾക്ക് പൊട്ടലുള്ളതായി കണ്ടെത്തി. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് ഇൻക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്ത് വരുകയാണ്.
https://www.facebook.com/Malayalivartha























