ടിക്കറ്റ് നല്‍കാതെ പണം ഈടാക്കുന്നത് പതിവാക്കിയ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറെ വിജിലന്‍സ് പിടികൂടി

പതിവായി ടിക്കറ്റ് നല്‍കാതെ പണം ഈടാക്കുന്ന കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറെ വിജിലന്‍സ് പിടികൂടി. മൂന്നാര്‍ ഡിപ്പോയിലെ എന്‍.കെ. സജീവനാണ് തൊടുപുഴ സ്‌ക്വാഡിന്റെ പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് അടിമാലിയില്‍ നിന്നു മുട്ടുകാടിനു പോയ ബസില്‍ ആനച്ചാലില്‍ നിന്നു കയറിയ രണ്ടു സ്ത്രീകള്‍ക്ക് ഈ കണ്ടക്ടര്‍ ടിക്കറ്റ് നല്‍കിയില്ല. എന്നാല്‍ കുഞ്ചിത്തണ്ണിയില്‍ ഇവര്‍ ഇറങ്ങിയപ്പോള്‍ പണം വാങ്ങുകയും ചെയ്തു.
യാത്രക്കാരായി വന്ന വിജിലന്‍സ് സ്‌ക്വാഡ് ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. കോര്‍പറേഷന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുംവിധം മൂന്നാര്‍ മേഖലയില്‍ അന്തര്‍സംസ്ഥാന ബസുകളിലെ കണ്ടക്ടര്‍മാരുള്‍പ്പടെ ഇത്തരത്തില്‍ പണാപഹരണം നടത്തുന്നതായി കണ്ടെത്തിയിരുന്നു. എം.ഡി ടോമിന്‍ ജെ. തച്ചങ്കരിയുടെ ഉത്തരവിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിനിടെയാണ് കണ്ടക്ടര്‍ പിടിയിലായത്.
https://www.facebook.com/Malayalivartha























