എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും തീവ്രവാദ സ്വഭാവമുള്ള ലഘുലേഖകള്‍ കണ്ടെത്തി ; തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ കോളേജില്‍ പ്രവര്‍ത്തിച്ചിരുന്നതായി പൊലീസ് വിലയിരുത്തല്‍

എറണാകുളം മഹാരാജാസ് കോളേജില്‍ സെന്‍ട്രല്‍ പൊലീസ് നടത്തിയ തിരച്ചിലിൽ തീവ്രവാദ സ്വഭാവമുള്ള ലഘുലേഖകള്‍ കണ്ടെത്തി. ഇത്തരത്തിൽ ലഘുലേഖകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ കോളേജില്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് പൊലീസിന്റെ വിലയിരുത്തല്‍
വിദ്യാര്‍ത്ഥികളിലൂടെ സംഘടന വളര്‍ത്തണം, എതിരാളികളെ വേണ്ടിവന്നാല്‍ കായികമായി നേരിടണം എന്നതാണ് ലഘുലേഖയില്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടവിധത്തിലുള്ള സഹായങ്ങള്‍ ചെയ്ത് നല്‍കണം എന്നും അതിലൂടെ മാത്രമേ സംഘടന വളരു എന്നും ലഘുലേഖയില്‍ പറയുന്നു. അഭിമന്യുവിനെ അക്രമിക്കാന്‍ മുൻപ് രണ്ട് തവണ ഇത്തരത്തിലുള്ള സംഘടനകള്‍ പദ്ധതിയിട്ടതായും അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു.
https://www.facebook.com/Malayalivartha























