തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് സിംഗിള്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം

തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസില്‍ ഹൈകോടതി രജിസ്ട്രാര്‍ക്ക് സിംഗിള്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം. വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഇന്നത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇക്കാര്യം പരാതിക്കാരന്‍ സുഭാഷിന്റെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേ തുടര്‍ന്നാണ് കോടതി രജിസ്ട്രാറെ വിമര്‍ശിച്ചത്.
രജിസ്ട്രാര്‍, ഡപ്യൂട്ടി രജിസ്ട്രാര്‍ എന്നിവരോട് ചേംബറില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. ഇന്ന് 1.30 ന് ഇരുവരും ചേംബറില്‍ ഹാജരാകണം. കേസ് 1.45 ന് പരിഗണിക്കും. ഇത്തരം പ്രവണതകള്‍ വച്ചു പൊറുപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha























