ആലുവായില്‍ ഉസ്മാന്‍ എന്ന യുവാവിനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് വേണുവിനെതിരെ കേസ് എടുത്തത്

മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന് ആരോപിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണനെതിരെ കൊല്ലം പൊലീസ് കേസെടുത്തു. ഡി വൈ എഫ് ഐക്കാരന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത് എന്നതാണ് ഏറെ വിചിത്രം. ആലുവായില്‍ ഉസ്മാന്‍ എന്ന യുവാവിനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് കേസിന് ആസ്പദം. ' ഉമിനീര്‍ ഇറക്കാതെ നിങ്ങള്‍ നോമ്പെടുക്കുന്ന ഈ സമയത്ത് മുസ്്‌ലിം സഹോദരങ്ങളെ നിങ്ങള്‍ക്കെതിരെയാണ് മുഖ്യമന്ത്രി' എന്ന് വേണു പറഞ്ഞതിനെതിരെയാണ് കൊല്ലം സിറ്റി പൊലീസ് കേസെടുത്തിരിക്കുന്നത്.
സര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭരണകൂട ഭീകരതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി അവരുടെ വായ്മൂടിക്കെട്ടാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദിയുടെ അതേ പാതയിലാണ് പിണറായി സര്‍ക്കാര്‍. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഒരു സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഏത് മാധ്യമപ്രവര്‍ത്തകനും ഇതായിരിക്കും അനുഭവമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ഇത്തരം നടപടികളെ ശക്തമായി തന്നെ എതിര്‍ക്കും. അധികാരമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് ഇതിന് പിന്നില്‍. ഇത് കേരളമാണെന്ന് പിണറായി ഓര്‍ക്കണം.
സംഘപരിവാറിന്റെ ഫാസിസ്റ്റ് ആശയങ്ങള്‍ തന്നെയാണ് കേരളത്തിലെ ഇടതു സര്‍ക്കാരിനെയും നയിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണിത്. മാധ്യമ പ്രവര്‍ത്തകന് എതിരെ എടുത്ത കേസ് ഉടന്‍ പിന്‍വലിക്കണം. സമൂഹത്തില്‍ തിരുത്തല്‍ ശക്തയായി പ്രവര്‍ത്തിക്കുക എന്നത് മാധ്യമങ്ങളുടെ കടമയാണ്. ഇതിനെ ചോദ്യം ചെയ്യുന്നവര്‍ ജനാധിപത്യ വിരുദ്ധരാണ്. ഓരോ നിമിഷവും തങ്ങള്‍ ജനവിരുദ്ധരാണ് എന്ന് ഇടതു സര്‍ക്കാര്‍ ഒരോ സംഭവങ്ങളിലൂടെയും തെളിയിച്ച് കൊണ്ടിരിക്കുകയാണന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസ് എടുത്തതിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തി. മാധ്യമസ്വാതന്ത്ര്യം വിലക്കാനുള്ള നീക്കം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























