കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കവേ തച്ചങ്കരിയെ പിന്തുണച്ച് ഗതാഗത മന്ത്രി രംഗത്ത്

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സംയുക്ത പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കെ എം.ഡി. തോമിന്‍ ജെ. തച്ചങ്കരിയെ പിന്തുണച്ച് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ രംഗത്ത്. കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളോടും എം.ഡിയോടും എതിര്‍പ്പുള്ളതായി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയെ ലാഭകരമായ പൊതുമേഖലാ സ്ഥാപനമാക്കാനാണ് എം.ഡി ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നയമാണ് എം.ഡി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























