കേരളത്തിൽ ട്രോളിങ് നിരോധനം വന്നതോടെ വമ്പിച്ച വിഷ മത്സ്യവിൽപന ; കർശന പരിശോധനകൾ നടക്കുമ്പോഴും വിഷമത്സ്യ വിൽപന സുലഭം

മത്സ്യത്തിൽ അമോണിയ, ഫോർമലിൻ തുടങ്ങിയ രാസവസ്തുകൾ കലർന്നിട്ടുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മലപ്പുറം കോട്ടപ്പടിയിലും തിരുരിലും മീൻ ചന്തകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പത്ത് കടകളിൽനിന്ന് സാന്പിളുകൾ ശേഖരിച്ചു. മൽസ്യം കഴിച്ച് മലപ്പുറത്തെ രണ്ടുവീടുകളിൽ അഞ്ച് പൂച്ചകൾ ചത്തു. പഴകിയ മൽസ്യങ്ങളുടെ തലഭാഗത്ത് അറവുശാലകിൽ നിന്നുള്ള രക്തം തളിച്ച് പുതിയ മൽസ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വില്പന നടത്തുന്നത്.
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി ലോറികണക്കിന് മത്സ്യമാണ് കേരളത്തിൽ എത്തുന്നത്. ഇതോടെ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനകൾ ശക്തമാക്കിയിരിക്കുയാണ്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha























