ബുക്ക് ചെയ്ത കതിർമണ്ഡപത്തിൽ വിവാഹ ചടങ്ങുകൾ ചെയ്യാൻ വരന്റെ വീട്ടുകാർ വിസമ്മതം അറിയിച്ചതിന് പിന്നാലെ വരന്റെ വീട്ടിലെത്തിയ അച്ഛനെ അപമാനിച്ച് ഇറക്കി വിട്ടു; ഫോണിൽ വിളിച്ച് എടാ തന്തയില്ലാത്തവനെ, നീ പത്ത് തന്തയ്ക്ക് പിറന്നവനാണോ? നീ അത് പോലുള്ള സ്വഭാവമാണോ കാണിക്കുന്നതെന്ന് പറഞ്ഞ് വരന്റെ അമ്മ അച്ഛനെ അപമാനിച്ചതോടെ ആർദ്ര മാനസികമായി തകർന്നു! കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വധു ആത്മഹത്യ ചെയ്തതിന് പിന്നിൽ വരന്റെ അമ്മയാണെന്ന ആരോപണവുമായി പിതാവ്- വരൻ ഒളിവിൽ

പ്രതിശ്രുത വരനെ വീട്ടിൽ വിളിച്ച് വരുത്തി പ്രതിശ്രുത വധു ആത്മഹത്യ ചെയ്തതിന് പിന്നിൽ വരന്റെ അമ്മയാണെന്ന ആരോപണവുമായി ആർദ്രയുടെ പിതാവ്. വെള്ളനാട് പുനലാല്‍ തൃക്കണ്ണാപുരം സുരഭി സുമത്തില്‍ രാജഗോപാലന്‍ നായരുടേയും ചന്ദ്രജയയുടേയും മകള്‍ ആര്‍ദ്ര (22)യാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. ആർദ്രയുടെ മരണത്തിന് പിന്നിൽ വീട്ടുകാരെ അപമാനിച്ചതിലുള്ള മനോ വിഷമവും വരന്റെ മാതാവിന്റെ മാനസിക പീഡനവുമെന്നും പിതാവ് രാജഗോപാലൻ നായർ വെളിപ്പെടുത്തുന്നു.
വിവാഹകാര്യത്തിനായി പ്രതിശ്രുത വരനായ അമിതാഭ് ഉദയന്റെ വീട്ടിൽ പലവട്ടം എത്തിയപ്പോഴും മാതാവ് സദീറാ ഉദയകുമാർ അപമാനിച്ചിട്ടുണ്ട്. അതുപോലെ തന്നെ മകളെയും ഏറെ മാനസികമായി ആക്ഷേപിച്ചിട്ടുണ്ട്. കൂടാതെ മകൾ ആത്മഹത്യക്ക് ശ്രമിച്ചതിന് തൊട്ടുമുൻപ് സദീറാ ഉദയകുമാറുമായി മൊബൈലിൽ രണ്ട് മിനിട്ടോളം ദൈർഘ്യമുള്ള ഫോൺ സംഭാഷണം നടത്തിയതായുള്ള രേഖയും കണ്ടെത്തിയിരുന്നു. ഇതൊക്കെ വിരൽ ചൂണ്ടുന്നത് ആർദ്രയെ കടുത്ത മാനസിക സംഘർഷത്തിലാക്കുന്ന കാര്യങ്ങൾ നടന്നിട്ടുണ്ട് എന്ന് തെളിയിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.
അമിതാഭ് ഉദയ് പൊലീസ് ഹെഡ്കോർട്ടേഴ്സിൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ആണ്. മാതാവ് സദീറാ ഉദയകുമാർ കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിലാണ് ജോലി. മുസ്ലിം സമുദായത്തിൽപെട്ട സദീറ ഹിന്ദുവായ ഉദയകുമാറുമായി സ്നേഹിച്ച് വിവാഹം കഴിച്ചതായിരുന്നു. ഉദയകുമാറിന് പൊലീസിലായിരുന്നു ജോലി. സർവ്വീസിലിരിക്കെ മരണപ്പെട്ടതോടെ ജോലി മകന് ലഭിക്കുകയായിരുന്നു. ആർദ്രയുമായുള്ള വിവാഹബന്ധത്തിന് സദീറയ്ക്ക് എതിർപ്പുണ്ടായിരുന്നില്ല.പക്ഷേ ഒരു നിബന്ധന വച്ചു. ഹൈന്ദവ മതാചാരപ്രകാരമുള്ള ചടങ്ങുകൾ പാടില്ല.
ഈ നിബന്ധനയും അംഗീകരിച്ച് ആർദ്രയുടെ മാതാപിതാക്കൾ വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെ വരുന്ന 16 ന് ആർദ്രയുടെ ജന്മദിനത്തിന് രജിസ്റ്റർ ചെയ്യാൻ ധാരണയായി. എന്നാൽ അതിനിടയിൽ വീണ്ടും ഭിന്നതകൾ ഉണ്ടായി. കഴിഞ്ഞ 27 ന് വിവാഹം സംബന്ധിച്ച കാര്യം സംസാരിക്കാൻ അമിതാഭിന്റെ വീട്ടിലെത്തിയെങ്കിലും അപമാനിച്ചയക്കുകയായിരുന്നു.
പിന്നീട് വീട്ടിലെത്തി ശേഷം പിതാവ് അമിതാഭിന്റെ അമ്മയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ എടാ തന്തയില്ലാത്തവനെ... നീ പത്ത് തന്തയ്ക്ക് പിറന്നവനാണോ..? നീ അത് പോലുള്ള സ്വഭാവമാണോ കാണിക്കുന്നത് എന്ന ചോദിച്ച് ക്ഷോഭിക്കുകയായിരുന്നു. ഇതെല്ലാം ആർദ്രയുടെ മനസ്സിൽ വിങ്ങലായി കിടന്നിരുന്നു. കൂടാതെ ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് ദേഷ്യം വരികയും അക്രമാസക്തനാവുകയും ചെയ്യുന്ന അമിതാഭിന്റെ സ്വഭാവത്തിലും പേടിയുണ്ടായിരുന്നതായും വിവരമുണ്ട്.വിവാഹക്കാര്യം സംസാരിക്കുന്നതിനിടെ അമിതാഭ് ഷുഭിതനായി വീട്ടിലെ ഉപകരണങ്ങളൊക്കെ തല്ലിതകർക്കുകയും ചെയ്തിരുന്നു. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടോ എന്ന സംശയവും ഉണ്ട്.
https://www.facebook.com/Malayalivartha























